AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dharmasthala: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ പുരുഷന്മാരെയും കുഴിച്ചിട്ടു; എസ്‌ഐടിക്ക് ശുചീകരണ തൊഴിലാളി മൊഴി നല്‍കി

Dharmasthala Karnataka Case Updates: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ പുരുഷന്മാരെയും ധര്‍മസ്ഥലയില്‍ കുഴിച്ചിട്ടുണ്ടെന്ന് മുന്‍ ക്ഷേത്ര ശുചീകരണ തൊഴിലാളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കൂടാതെ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനപ്രദേശത്തും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.

Dharmasthala: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ പുരുഷന്മാരെയും കുഴിച്ചിട്ടു; എസ്‌ഐടിക്ക് ശുചീകരണ തൊഴിലാളി മൊഴി നല്‍കി
പ്രതീകാത്മക ചിത്രംImage Credit source: Ashley Cooper/The Image Bank/Getty Images
shiji-mk
Shiji M K | Updated On: 27 Jul 2025 14:35 PM

മംഗളൂരു: ധര്‍മസ്ഥലയില്‍ നടന്ന കൂട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മൊഴി നല്‍കി ശുചീകരണ തൊഴിലാളി. കേസിലെ പരാതിക്കാരനായ തൊഴിലാളിയെ അന്വേഷണ സംഘത്തലവന്‍ ജിതേന്ദ്ര കുമാര്‍ ദയാമയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ പുരുഷന്മാരെയും ധര്‍മസ്ഥലയില്‍ കുഴിച്ചിട്ടുണ്ടെന്ന് മുന്‍ ക്ഷേത്ര ശുചീകരണ തൊഴിലാളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കൂടാതെ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനപ്രദേശത്തും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.

ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിന് സമീപത്തെ വനത്തില്‍ അന്വേഷണ സംഘം പരിശോധന നടത്തും. 1994 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നൂറിലേറെ മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

അതേസമയം, ധര്‍മസ്ഥലയില്‍ 2003ല്‍ കാണാതായ അനന്യ ഭട്ട് തിരോധാന കേസും അന്വേഷണ സംഘം അന്വേഷിക്കും. പലരുടെയും ഭീഷണികള്‍ക്ക് വഴങ്ങിയാണ് താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്ന് തൊഴിലാഴി പറഞ്ഞിരുന്നു. കാടിനുള്ളില്‍ കുഴിയെടുക്കാന്‍ മാനേജര്‍മാര്‍ ആവശ്യപ്പെടും. ശേഷം മൃതദേഹം അങ്ങോട്ട് എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: Dharmasthala: എന്താണ് യഥാര്‍ഥത്തില്‍ ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത്? പിന്നിലാര്?

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ മൃതദേഹങ്ങള്‍ വസ്ത്രങ്ങളിലാതെ കുഴിച്ചുമൂടിയിട്ടുണ്ട്. ലോഡ്ജില്‍ നിന്ന് കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ കാട്ടില്‍ കുഴിച്ചിട്ടു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും തൊഴിലാളി കൂട്ടിച്ചേര്‍ത്തു.