Narendra Modi: കേന്ദ്രമന്ത്രിമാരുടെ പ്രകടനം വിലയിരുത്താൻ പ്രധാനമന്ത്രി; നാളെ പ്രത്യേക മന്ത്രിസഭായോഗം
Ministers Performance Review: കേന്ദ്രമന്ത്രിമാരുടെ പ്രകടനം വിലയിരുത്താൻ നാളെ മന്ത്രിസഭായോഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിലയിരുത്തൽ നടത്തുക.
ഡിസംബർ 31ന് പ്രത്യേക മന്ത്രിസഭാ സമ്മേളനം. കേന്ദ്രമന്ത്രിമാരുടെ പ്രകടനം വിലയിരുത്താനായാണ് നാളെ മന്ത്രിസഭായോഗം ചേരുക. യോഗത്തിൽ വച്ച് കേന്ദ്രമന്ത്രിമാരുടെ പ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. പുതിയ വർഷത്തിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റിയും നാളത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാവും.
സ്വന്തം ഇഷ്ടപ്രകാരം ആൻ്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചിരുന്നു. ഇക്കൊല്ലത്തെ അവസാന ‘മൻ കി ബാത്ത്’ പരിപാടിയിൽ സംസാരിക്കുമോഴാണ് ആൻ്റിബയോട്ടിക്കുകളുടെ അപകടത്തെപ്പറ്റി അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. സ്വയേഷ്ടപ്രകാരം ആൻ്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നത് വലിയ അപകടത്തിലേക്ക് നയിക്കും. ആൻ്റിബയോട്ടിക്കുകൾ വെറുതെ വാങ്ങി കഴിക്കേണ്ടതല്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
Updating…