PM Narendra Modi: ‘പൗരന്മാരെ സംരക്ഷിക്കണം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം’; സുരക്ഷാകാര്യ മന്ത്രിസഭാസമിതിയില്‍ മോദി

Cabinet Committee on Security Meeting Key Points: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ മന്ത്രിസഭാസമിതിയോഗം ചേര്‍ന്നു. പശ്ചിമേഷ്യന്‍ സംഘർഷത്തിന്റെ ആഘാതത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കി.

PM Narendra Modi: പൗരന്മാരെ സംരക്ഷിക്കണം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം; സുരക്ഷാകാര്യ മന്ത്രിസഭാസമിതിയില്‍ മോദി

Cabinet Committee on Security Meeting

Edited By: 

Arun Nair | Updated On: 27 Apr 2026 | 08:31 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ മന്ത്രിസഭാസമിതിയോഗം (സിസിഎസ്) ചേര്‍ന്നു. പശ്ചിമേഷ്യന്‍ സംഘർഷത്തിന്റെ ആഘാതത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയണം. പൊതുജനങ്ങളിലേക്ക് ആധികാരികമായ വിവരങ്ങള്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട കൂടുതൽ നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍വുമായി ബന്ധപ്പെട്ട് ഇതു രണ്ടാം തവണയാണ് സിസിഎസ് ചേരുന്നത്. എല്‍പിജി ഉള്‍പ്പെടെയുള്ളവയുടെ വിതരണം ഉറപ്പാക്കുന്നതിനും മതിയായ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ച് കാബിനറ്റ് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു.

ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽപിജി നിരക്കില്‍ മാറ്റമില്ല. എൽപിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. പിഎന്‍ജി കണക്ഷനുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വേനൽക്കാലത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ വിവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Also Read: Crude oil from Iran: ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പുനരാരംഭിച്ച് ഇന്ത്യ

ചര്‍ച്ചയില്‍ മറ്റ് മേഖലകളും

കൃഷി, സിവിൽ ഏവിയേഷൻ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളില്‍ സ്വീകരിച്ച നടപടികളും ചര്‍ച്ചയായി. കാർഷിക ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ വിലകളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിന്‌ തുടർച്ചയായ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നുണ്ട്. വളങ്ങളുടെ ലഭ്യതയെക്കുറിച്ചും ഖാരിഫ്, റാബി സീസണുകളിൽ ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും സിസിഎസില്‍ ചര്‍ച്ച ചെയ്തു.

ട്വീറ്റിങ്ങനെ

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്