Narendra Modi -Giorgia Meloni: ‘നിങ്ങളാണ് ബെസ്റ്റ്, ഞാനും നിങ്ങളെ പോലെ ആകാൻ ശ്രമിക്കുന്നു’; നരേന്ദ്ര മോദിയോട് മെലോണി
PM Narendra Modi Met Giorgia Meloni: മോദിയും മെലോണിയും കണ്ടുമുട്ടുകയും പരസ്പരം ക്ഷേമം അന്വേഷിക്കുകയും ചെയ്തതിന് ശേഷമാണ് രസകരമായ സൗഹൃദ സംഭാഷണത്തിലേക്ക് കടന്നത്. സൗഹൃദത്തിനിടയിൽ ഇരുവരും ആശംസകൾ കൈമാറാനും മറന്നില്ല. തുടർച്ചയായി ആറാം തവണയാണ് ഇന്ത്യയുടെ പ്രതിനിധിയാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്.

ന്യൂഡൽഹി: കാനഡയിൽ നടക്കുന്ന 51ാമത് ജി7 ഉച്ചകോടിക്കിടെ സൗഹൃദ സംഭാഷണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മെലോണി മോദിയെ അഭിനന്ദിക്കുന്നതും അനുകരിക്കാൻ ശ്രമിക്കുന്നെന്ന് പറയുന്നതുമായ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം വളരുന്നതിൽ മോദി സന്തോഷം പ്രകടിപ്പിച്ചു.
മോദിയും മെലോണിയും കണ്ടുമുട്ടുകയും പരസ്പരം ക്ഷേമം അന്വേഷിക്കുകയും ചെയ്തതിന് ശേഷമാണ് രസകരമായ സൗഹൃദ സംഭാഷണത്തിലേക്ക് കടന്നത്. സൗഹൃദത്തിനിടയിൽ ഇരുവരും ആശംസകൾ കൈമാറാനും മറന്നില്ല. ‘നിങ്ങളാണ് ഏറ്റവും മികച്ചത്, ഞാൻ നിങ്ങളെപ്പോലെ ആകാൻ ശ്രമിക്കുന്നു’ എന്നും മെലോണി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയുന്ന വീഡിയോ ആണ് ഏറെ വൈറൽ.
മറുപടിയായി പ്രധാനമന്ത്രി മോദി പുഞ്ചിരിച്ചുകൊണ്ട് തംസ് അപ്പ് ആക്ഷൻ നൽകുന്നതും വീഡിയോയിൽ കാണാം. കൂടിക്കാഴ്ചയെ സംബന്ധിച്ച് പ്രധാനമന്ത്രി പിന്നീട് എക്‌സിൽ കുറിക്കുകയും ചെയ്തു. ‘മെലോണി, താങ്കളോട് പൂർണമായും ഞാൻ യോജിക്കുന്നു. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകും, അത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും’- മോദി പറഞ്ഞു.
2023-ൽ ദുബായിൽ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ (കോപ് 28) മെലോണി മോദിയ്ക്കൊപ്പമെടുത്ത സെൽഫിയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഇറ്റലി, കാനഡ, യൂറോപ്യൻ യൂണിയൻ (EU) എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ കൂടിക്കാഴ്ച്ചയാണ് G7 ഉച്ചകോടി. തുടർച്ചയായി ആറാം തവണയാണ് ഇന്ത്യയുടെ പ്രതിനിധിയാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്.
Fully agree with you, PM Giorgia Meloni. India’s friendship with Italy will continue to get stronger, greatly benefitting our people!@GiorgiaMeloni https://t.co/LaYIIZn8Ry
— Narendra Modi (@narendramodi) June 17, 2025