Narendra Modi: സംസ്‌കൃതം ചേര്‍ത്തൊരു ഫുട്‌ബോള്‍; ചിറ്റൂര്‍ യുപി സ്‌കൂളിനെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് മോദി

Mann Ki Baat: PM Modi Appreciates Ernakulam South Chittoor UP School: മഴവെള്ള സംഭരണം, കോമണ്‍വെല്‍ത്ത് ഗെയിംസ്, പാരിസ്ഥിതിക വെല്ലുവിളികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ സംസാരിച്ചു. വിക്രം 1 ന്റെ വിക്ഷേപണത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യയുടെ ആദ്യ ഓര്‍ബിറ്റര്‍ റോക്കറ്റിന്റെ വിക്ഷേപണം പൗരന്മാര്‍ക്ക് അഭിമാനമായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Narendra Modi: സംസ്‌കൃതം ചേര്‍ത്തൊരു ഫുട്‌ബോള്‍; ചിറ്റൂര്‍ യുപി സ്‌കൂളിനെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് മോദി

നരേന്ദ്ര മോദി

Published: 

26 Jul 2026 | 02:01 PM

ന്യൂഡല്‍ഹി: മന്‍കി ബാത്തില്‍ കേരളത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളം ജില്ലയിലെ തെക്കന്‍ ചിറ്റൂര്‍ സെന്റ് മേരീസ് യുപി സ്‌കൂളിനെ കുറിച്ചാണ് പരാമര്‍ശമുണ്ടായിരിക്കുന്നത്. സ്‌കൂളിലെ അധ്യാപകനായ അഭിലാഷ് വ്യത്യസ്തമായ രീതിയില്‍ വിദ്യാര്‍ഥികളിലേക്ക് സംസ്‌കൃതത്തിന്റെ പ്രാധാന്യം എത്തിക്കുന്നതായും അതിനായി അക്ഷരകണ്ഡുക എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്‌കൃത അക്ഷരങ്ങളെ ഫുട്‌ബോളുമായി ബന്ധപ്പെടുത്തിയാണ് വിദ്യാര്‍ഥികളെ ഈ അധ്യാപകന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഓരോ അക്ഷരങ്ങളെയും അതില്‍ തുടങ്ങുന്ന വാക്കുകളെയും മനസിലാക്കാന്‍ ഫിഫി ലോകകപ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കാര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതാണ് രീതി. അതിനാല്‍ തന്നെ വേഗത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിച്ചെടുക്കാനും സാധിക്കുന്നു.

കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍

കാര്‍ഗില്‍ വിജയ് ദിവസില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഗില്‍ വിജയ് ദിവസില്‍ വീരമൃത്യു വരിച്ചവരെയോര്‍ത്ത് രാജ്യത്തെ ജനങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്നും, ധീരരായ സൈനികരുടെ അസാധാരണമായ ധൈര്യത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിനമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌

കാര്‍ഗില്‍ യുദ്ധത്തില്‍ ഭാരതമാതാവിനെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ തങ്ങള്‍ക്കുള്ളതെല്ലാം സമര്‍പ്പിച്ചു. എല്ലാ ധീരരായ സൈനികര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ 27ാം വാര്‍ഷികമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. 527 സൈനികര്‍ക്കാണ് പാകിസ്ഥാനമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

Also Read: “നന്ദി സുഹൃത്തുക്കളെ”; നിർദ്ദേശങ്ങൾ നൽകിയ യുവാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയുടെ പുതിയ ഇൻസ്റ്റാഗ്രാം റീൽ

നേട്ടങ്ങള്‍ പറഞ്ഞ് പ്രധാനമന്ത്രി

മഴവെള്ള സംഭരണം, കോമണ്‍വെല്‍ത്ത് ഗെയിംസ്, പാരിസ്ഥിതിക വെല്ലുവിളികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ സംസാരിച്ചു. വിക്രം 1 ന്റെ വിക്ഷേപണത്തെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യയുടെ ആദ്യ ഓര്‍ബിറ്റര്‍ റോക്കറ്റിന്റെ വിക്ഷേപണം പൗരന്മാര്‍ക്ക് അഭിമാനമായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഐഎന്‍എസ് മഹേന്ദ്രഗിരിയുടെ കമ്മീഷനിങ്ങിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഐഎന്‍എസ് മഹേന്ദ്രഗിരി ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്തു. ഈ യുദ്ധക്കപ്പല്‍ ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത്, ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണ്. 75 ശതമാനത്തിലധികം തദ്ദേശീയ വസ്തുക്കള്‍ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ശക്തിയാണ് ഇത് തെളിയിക്കുന്നത്, മോദി പറഞ്ഞു.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഡിആര്‍ഡിഒ പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഈ വിജയത്തിന് പിന്നില്‍ ശാസ്ത്രജ്ഞന്മാരുടെയും എഞ്ചിനീയര്‍മാരുടെയും കൂട്ടായ അധ്വാനമുണ്ട്. രണ്ടോ മൂന്നോ ദിവസം മുമ്പ് ഡിആര്‍ഡിഒ കുശ മിസൈലും വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഉത്പാദനത്തിലായാലും, പ്രതിരോധ കയറ്റുമതിയിലായാലും, സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണമായാലും, ഇന്ത്യ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary

Prime Minister Narendra Modi praised Ernakulam South Chittoor UP School in Kerala during the latest edition of Mann Ki Baat. He highlighted the school’s achievements while also addressing several important national issues. The episode focused on inspiring initiatives, public participation, and key developments across the country.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ