AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Prime Ministers Narendra Modi : സ്ഥിരതയുള്ള സര്‍ക്കാരിന്റെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് നരേന്ദ്ര മോദി; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി തുടരുന്നതില്‍ ആഘേഷം

Narendra Modi says people have realized the importance of a stable government: സ്ഥിരതയുള്ള ഒരു സര്‍ക്കാരിന്റെ പ്രാധാന്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുടര്‍ച്ചായായി ഏറ്റവും കൂടുല്‍ കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്നതിന്റെ നേട്ടം ആഘോഷിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത എന്‍.ഡി.എ നേതാക്കളുടെ പ്രത്യേക കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Prime Ministers Narendra Modi : സ്ഥിരതയുള്ള സര്‍ക്കാരിന്റെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് നരേന്ദ്ര മോദി; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി തുടരുന്നതില്‍ ആഘേഷം
Pm Narendra Modi Nda ConclaveImage Credit source: Narendra Modi / Facebook
Amal KV
Amal KV | Published: 10 Jun 2026 | 10:26 PM

സ്ഥിരതയുള്ള ഒരു സര്‍ക്കാരിന്റെ പ്രാധാന്യം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുടര്‍ച്ചായായി ഏറ്റവും കൂടുല്‍ കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്നതിന്റെ നേട്ടം ആഘോഷിക്കാന്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത എന്‍.ഡി.എ നേതാക്കളുടെ പ്രത്യേക കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥിരതയുള്ള നേതൃത്വത്തിന്റെ വില ഇപ്പോള്‍ രാജ്യം മനസ്സിലാക്കുന്നു. വികസിത് ഭാരത് എന്ന സ്വപ്‌നം ഒരു പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ മാത്രമല്ല, മറിച്ച് രാജ്യത്തെ ഓരോ വ്യക്തിയുടെയും ദൃഢനിശ്ചയമായി മാറിയിരിക്കുന്നു. തന്നെ ജനങ്ങള്‍ ദൈവത്തെപ്പോലെയാണെന്നും പ്രധാനമന്ത്രി എന്‍.ഡി.എ കോണ്‍ക്ലേവില്‍ വ്യക്തമാക്കി.
ദേശീയതലത്തില്‍ സ്ഥിരതയുള്ള രാഷ്ട്രീയത്തെയാണ് ജനം ആഗ്രഹിക്കുന്നത്. ആ പക്വതയുള്ള ബോധ്യം കൊണ്ടാണവര്‍, ഇത്രയും കാലം അവരെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയത്.

2014 ല്‍ ഇന്ത്യക്ക് ആവശ്യമായ മൊബൈല്‍ ഫോണുകളില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ ആഭ്യന്തരമായി 330 ദശലക്ഷത്തിലധികം മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ നിര്‍മ്മിക്കുന്നു. അക്കാലത്ത് ഒരു സെമികണ്ടക്ടര്‍ യൂണിറ്റ് പോലും രാജ്യത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത് പത്തിലധികം യൂണിറ്റുകളായി വര്‍ദ്ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരോര്‍ജ്ജ ശേഷി 2.5 ജിഗാ വാട്ട് ആയിരുന്നെങ്കില്‍ ഇന്നത് 150 ജിഗാവാട്ട് മറികടന്നു മുന്നേറുകയണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം ഇന്ത്യുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചെന്ന, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേട്ടത്തെ നരേന്ദ്ര മോദി ഇന്ന് മറികടന്നു. 1952 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ ജവഹര്‍ലാല്‍ നെഹ്‌റു തുടര്‍ച്ചയായി 4,398 ദിവസങ്ങളാണ് ആ പദവിയില്‍ തുടര്‍ന്നത്. 1952 വരെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാല്‍ 1947 മുതല്‍ അതുവരെയുള്ള സര്‍ക്കാരിനെ ഇടക്കാല സര്‍ക്കാരായാണ് പരിഗണിക്കപ്പെടുന്നത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 14 വര്‍ഷത്തിലേറെയായി ഇന്ത്യയുടെ പ്രധാന മന്ത്രി പദത്തില്‍ ഇരുന്നിട്ടുണ്ടെങ്കിലും അത് തുടര്‍ച്ചയായിട്ടായിരുന്നില്ല. എന്നാല്‍ നരേന്ദ്ര മോദിയാകട്ടെ തുടര്‍ച്ചയായി 4,399 ദിവസങ്ങളായി പ്രധാനമന്ത്രിയായി തുടരുകയാണ്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന കോണ്‍ക്ലേവില്‍ എന്‍.ഡി.എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും, സഖ്യകക്ഷികളുടെ നേതാക്കളും പങ്കെടുത്തു.

English Summary

Prime Minister Narendra Modi said the people of the country have realised the importance of a stable government. He was speaking at a special conclave of NDA leaders convened in Delhi to celebrate his achievement of becoming the country’s longest-serving Prime Minister. Modi today surpassed the record of Jawaharlal Nehru, the country’s first Prime Minister, as the longest-serving Prime Minister of India.

 

Follow Us