AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nipah Virus: വീണ്ടും നിപ: കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു

Nipah virus outbreak in Kerala: 43-year-old Kozhikode native tests positive: പ്രാധമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിലും ശ്രവ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Nipah Virus: വീണ്ടും നിപ: കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 10 Jun 2026 | 10:22 PM

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക ഉയർത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43 കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാധമിക പരിശോധനയിൽ നിപ വൈറസിൻ്റെ സാനിധ്യം കണ്ടെത്തുകയായിരുന്നു. രോഗി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.

പ്രാധമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിലും ശ്രവ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടിക തയ്യാറാക്കാനും വൈറസിൻ്റെ ഉറവിടം കണ്ടെത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ക്ലിനിങ് ജോലിക്കാരനാണ് ചികിത്സയിലുള്ളയാൾ. ഇദ്ദേഹം ഫറോക്കിലെ തന്നെ ഒരു പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നു എന്നാാണ് പുറത്തുവരുന്ന വിവരം. അവിടെ നിന്നുമാകാം വൈറസ് ബാധ ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. ഒരാഴ്ച മുൻപാണ് കടുത്ത പനിയെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

English Summary

A fresh case of the Nipah virus has been confirmed in Kozhikode, Kerala. A 43-year-old native of Feroke, who was under treatment with symptoms, tested positive during an initial screening at the Kozhikode Medical College hospital lab. The health department has initiated preventive measures and tracing protocols.

Follow Us