AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Narendra Modi: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനമെന്ന് സൂചന

Narendra Modi To Address The Nation: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Narendra Modi: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനമെന്ന് സൂചന
നരേന്ദ്ര മോദിImage Credit source: PTI
abdul-basith
Abdul Basith | Updated On: 21 Sep 2025 12:03 PM

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇക്കാര്യം വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിഎസ്ടി പരിഷ്കരണം നാളെ മുതൽ നിലവിൽ വരുന്നതിനാൽ ഇതിൻ്റെ പ്രഖ്യാപനമാവാം ഇന്ന് പ്രധാനമന്ത്രി നടത്തുക എന്നാണ് സൂചന.

ഈ മാസം സെപ്തംബർ 22 മുതലാണ് ജിഎസ്ടി പരിഷ്കരണം നിലവിൽ വരിക. അതുകൊണ്ട് തന്നെ പല സാധനങ്ങൾക്കും വില കുറയും. ഇക്കാര്യത്തിൽ അദ്ദേഹം പ്രതികരിക്കുമെന്നാണ് സൂചനകൾ. ഒപ്പം, എച്ച്1ബി വീസയ്ക്കുള്ള വാർഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ അമേരിക്കൻ നടപടിയിലും പ്രധാനമന്ത്രി പ്രതികരിച്ചേക്കും.

Also Read: GST 2.0 Impact: ജിഎസ്ടി പരിഷ്കരണം തിങ്കളാഴ്ച എത്തുമ്പോൾ ജനങ്ങൾക്ക് ലഭിക്കുക രണ്ടുലക്ഷം കോടിരൂപ – നിര്‍മലാ സീതാരാമന്‍

ജിഎസ്ടി പരിഷ്കാരങ്ങൾ നിലവിൽ വരുന്നതോടെ ഏകദേശം രണ്ട് ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു. തമിഴ്നാട്ടിലെ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് നിർമ്മല സീതാരാമൻ്റെ പ്രഖ്യാപനം. പുതിയ പരിഷ്കാരങ്ങൾ കാരണം നികുതിയായി ധനവകുപ്പിന് ഇത്രയും വലിയൊരു തുക നഷ്ടമാകും. എന്നാൽ, വിലക്കുറവിലൂടെ ആഭ്യന്തര ഉപഭോഗം വർദ്ധിക്കുന്നതിനാൽ പണം സമ്പദ്‌വ്യവസ്ഥയിലേക്ക് തന്നെ തിരികെ എത്തുമെന്നും ധനമന്ത്രി പറഞ്ഞു.