AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: ‘ജിഎസ്ടി സമ്പാദ്യോത്സവം’ തുടങ്ങുന്നു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

PM Modi speech updates: ജിഎസ്ടി പരിഷ്കാരങ്ങൾ എല്ലാ കുടുംബങ്ങൾക്കും സന്തോഷം നൽകുമെന്നും ഇന്ത്യയുടെ വളർച്ച വളര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2017-ൽ ഇന്ത്യ ജിഎസ്ടി പരിഷ്കരണത്തിന് തുടക്കമിട്ടപ്പോൾ അത് പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

PM Modi: ‘ജിഎസ്ടി സമ്പാദ്യോത്സവം’ തുടങ്ങുന്നു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
നരേന്ദ്ര മോദി Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 21 Sep 2025 | 05:54 PM

ന്യൂഡല്‍ഹി: ജിഎസ്ടി സമ്പാദ്യ ഉത്സവം (GST Bachat Utsav) നാളെ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്കാരങ്ങൾ എല്ലാ കുടുംബങ്ങൾക്കും സന്തോഷം നൽകുമെന്നും ഇന്ത്യയുടെ വളർച്ച വളര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2017ൽ ജിഎസ്ടി പരിഷ്കരണത്തിന് തുടക്കമിട്ടപ്പോൾ അത് പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചു. പതിറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങളും, വ്യാപാരികളും വിവിധ നികുതികളുടെ വലയില്‍ അകപ്പെട്ടിരിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു. ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ ഇന്ത്യയുടെ വളർച്ചയ്ക്ക് ഇന്ധനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കും. ദരിദ്രരും ഇടത്തരക്കാരും ഉൾപ്പെടെ എല്ലാ ഇന്ത്യക്കാർക്കും ജിഎസ്ടി പരിഷ്കാരങ്ങൾ ആശ്വാസം നല്‍കും. ബിസിനസ്സ് എളുപ്പമാക്കുകയും നിക്ഷേപങ്ങൾ ആകർഷകമാക്കുകയും ചെയ്യും. മധ്യവർഗം കൂടുതലായി ഉപയോഗിക്കുന്ന 99 ശതമാനം വസ്തുക്കള്‍ക്കും വില കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 11 വർഷത്തിനിടെ ഏകദേശം 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിപ്പിച്ചു. ആദായനികുതി, ജിഎസ്ടി പരിഷ്കാരങ്ങൾ വഴി പൗരന്മാർക്ക് 2.5 ലക്ഷം കോടി രൂപ ഓരോ വര്‍ഷവും ലാഭിക്കാനാകും. ജിഎസ്ടി പരിഷ്കാരങ്ങൾ വരുത്തുക എന്നതായിരുന്നു സർക്കാരിന്റെ പ്രഥമ പരിഗണന. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം 2017 ൽ സാക്ഷാത്കരിക്കപ്പെട്ടു. ജിഎസ്ടി നിരക്ക് കുറച്ചതിനുശേഷം ദരിദ്രർക്കും മധ്യവർഗത്തിനും ഇരട്ടി ആനുകൂല്യം ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Also Read: Modi@75: ഒറ്റമുറി വീട്ടില്‍ നിന്ന് തുടങ്ങിയ യാത്ര എത്തിച്ചേര്‍ന്നത് ഇന്ദ്രപ്രസ്ഥത്തിന്റെ അമരത്തേക്ക്; മോദി എന്ന രാഷ്ട്രീയ ഇന്ദ്രജാലക്കാരന്‍

“നാഗരിക ദേവോ ഭവ എന്ന തത്വം പിന്തുടർന്നാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അടുത്ത തലമുറയുടെ ജിഎസ്ടി പരിഷ്കാരങ്ങളിൽ അതിന്റെ പ്രതിഫലനം കാണാൻ കഴിയും. ആദായ നികുതി, ജിഎസ്ടി എന്നിവയിലെ ഇളവുകള്‍ ഒരു വര്‍ഷം 2.5 ലക്ഷം കോടിയിലധികം രൂപ ലാഭിക്കാൻ ജനങ്ങളെ സഹായിക്കും. അതുകൊണ്ടാണ് ഇത് ഒരു സമ്പാദ്യോത്സവമാണെന്ന് ഞാൻ പറയുന്നത്”-മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗം