Vande Bharat Sleeper: ഇനി സുഖയാത്ര; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

PM Modi to Flag Off Vande Bharat Sleeper: മാൽഡ ടൌൺ സ്റ്റേഷനിൽ വച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഹൌറയ്ക്കും ഗുവാഹത്തിക്കും ഇടയിലെ ട്രെയിൻ സർവീസാണ് അദ്ദേഹം പച്ചക്കൊടി വീശുന്നത്.

Vande Bharat Sleeper: ഇനി സുഖയാത്ര; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

Narendra Modi

Published: 

17 Jan 2026 | 06:43 AM

ന്യൂഡൽഹി: രാജ്യം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലോ​ഗ് ഓഫ് ചെയ്യും. മാൽഡ ടൌൺ സ്റ്റേഷനിൽ വച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഹൌറയ്ക്കും ഗുവാഹത്തിക്കും ഇടയിലെ ട്രെയിൻ സർവീസാണ് അദ്ദേഹം പച്ചക്കൊടി വീശുന്നത്.

ഇതിനു പിന്നാലെ നടക്കുന്ന ചടങ്ങിൽ 3000 കോടിയിലധികം രൂപയുടെ റെയിൽ റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൂടാതെ ഒരു ഡെസനിലധികം ട്രെയിൻ സർവീസുകൾ പശ്ചിമ ബംഗാളിന് പ്രധാനമന്ത്രി സമർപ്പിക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അസമിനും പശ്ചിമ ബംഗാളിനും നിരവധി പദ്ധതികൾ ആണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read:ഇനി 800 വന്ദേ ഭാരതുകൾ കൂടി, പിന്നീട് 4000, വളർച്ച അതിവേഗം

അതേസമയം വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്താണ് ട്രെയിൻ വികസിപ്പിച്ചിരിക്കുന്നത്. ട്രെയിൻ വരുന്നതോടെ ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയത്തിൽ ഏകദേശം രണ്ടര മണിക്കൂറിന്റെ കുറവ് വരും. ഇത് സാധാരണ യാത്രക്കാർക്ക് പുറമെ തീർത്ഥാടന-വിനോദസഞ്ചാര മേഖലകൾക്കും വലിയ രീതിയിൽ ഗുണകരമാകും.

ആകെ 16 കോച്ചുകളിലായി 823 യാത്രക്കാർക്കാണ് ഇതിൽ യാത്ര ചെയ്യാൻ സാധിക്കുന്നത. 11 എസി 3-ടയർ, 4 എസി 2-ടയർ, ഒരു ഫസ്റ്റ് ക്ലാസ് എസി എന്നിങ്ങനെയാണ് കോച്ചുകളുടെ ക്രമീകരണം. പ്രത്യേക കുഷ്യൻ ബെർത്തുകൾ, ശബ്ദം കുറഞ്ഞ യാത്ര ഉറപ്പാക്കുന്ന സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് വാതിലുകൾ, ദിവ്യാംഗ സൗഹൃദ ക്രമീകരണങ്ങൾ, ആധുനിക ടോയ്‌ലറ്റുകൾ എന്നിവ ഈ ട്രെയിനിന്റെ പ്രധാന സവിശേഷതകളാണ്.

ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
പപ്പായയുടെ വിത്തുകൾ കളയാറാണോ പതിവ്
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ