Narendra Modi: പാരീസീല്‍ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
Dr. Ambedkar Statue in Paris: ഡോ. രാജേന്ദ്ര പ്രസാദ് അധ്യക്ഷനായ ഭരണഘടന അസംബ്ലിയുടെയും ഡോ. ബിആര്‍ അംബേദ്കറിന്റെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം സന്ദേശത്തില്‍ സൂചിപ്പിച്ചു.
ന്യൂഡല്‍ഹി: പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ബിആര്‍ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടന ദിനത്തിലായിരുന്നു അനാച്ഛാദനം. ഡോ. അംബേദ്കറിന്റെ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിക്കുന്നതിലെ പങ്കിനെ കുറിച്ച് മോദി വേദിയില്‍ സംസാരിച്ചു. ഡോ. ബാബാസാഹേബ് അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന ദിനമായ ഇന്ന്, പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് ഡോ. ബാബാസാഹേബ് അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തതില്‍ വളരെയധികം അഭിമാനമുണ്ട്. ഭരണഘടന നിര്‍മ്മാണത്തില്‍ അദ്ദേഹം വഹിച്ച പങ്കിനും അദ്ദേഹത്തിനും ഉചിതമായ ആദരാഞ്‌ലിയാണിത്. അദ്ദേഹത്തിന്റെ ചിന്തകളും ആദര്‍ശങ്ങളും എണ്ണമറ്റ ആളുകള്‍ക്ക് ശക്തിയും പ്രതീക്ഷയും നല്‍കുന്നു, മോദി എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ പോസ്റ്റ്
It is a matter of immense pride that today, on Constitution Day, a bust of Dr. Babasaheb Ambedkar was unveiled at the UNESCO Headquarters in Paris. This is a fitting tribute to Dr. Ambedkar and his role in the making of our Constitution. His thoughts and ideals give strength and… pic.twitter.com/CbbsMEK7ji
— Narendra Modi (@narendramodi) November 26, 2025
ഇന്ത്യയുടെ വ്യവസ്ഥാപിതമായ ചട്ടക്കൂടില്‍ ഭരണഘടനയുടെ പങ്ക് എടുത്തുകാണിക്കുന്നതിനായി 2015ല്‍ നവംബര്‍ 26 ഭരണഘടന ദിനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതായും മോദി പറഞ്ഞു. 2014 ലും 2019ലും പാര്‍ലമെന്റ് പടികള്‍ വണങ്ങി ഭരണഘടനയെ ശിരസ്സാവഹിച്ചതിനെ കുറിച്ചും മോദി സംസാരിച്ചു.
ഡോ. രാജേന്ദ്ര പ്രസാദ് അധ്യക്ഷനായ ഭരണഘടന അസംബ്ലിയുടെയും ഡോ. ബിആര്‍ അംബേദ്കറിന്റെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം സന്ദേശത്തില്‍ സൂചിപ്പിച്ചു.
ഭരണഘടന കടമകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ജനാധിപത്യ പ്രക്രിയകളില്‍ കൂടുതല്‍ പങ്കാളിത്തം വേണമെന്നും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ഭരണഘടന ദിനം ആഘോഷിച്ചു. 1949ല്‍ ഭരണഘട അംഗീകരിച്ചതിന് ശേഷം എല്ലാവര്‍ക്കും നവംബര്‍ 26ന് ഭരണഘടന ദിനമായി ആചരിക്കുന്നു.