Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം; ‘ഭീകരർക്ക് അവർ സങ്കല്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കും’; പ്രധാനമന്ത്രി മോദി

PM Narendra Modi on Pahalgam Attack: ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ ആയിരുന്നു പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്.

Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് അവർ സങ്കല്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കും; പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated On: 

24 Apr 2025 14:29 PM

പട്ന: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അവർ സങ്കല്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ ആയിരുന്നു പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിൽ കൊലപ്പെട്ടവർക്ക് ആദരം അർപ്പിച്ച് രണ്ട് മിനിറ്റ് മൗനം ആചരിക്കാൻ സദസ്സിലുള്ളവരോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി മൗനം ആചരിച്ചതിന് ശേഷമായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം മുഴുവൻ ദുഃഖിതരാണ്. നിരപരാധികളായ സാധാരണക്കാരെ എങ്ങനെയാണ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് രാജ്യത്തിനറിയാം. അതിന്റെ ഞെട്ടലിൽ ആണ് രാജ്യം മുഴുവൻ. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അവർ സങ്കല്പിക്കുന്നതിനും അപ്പുറമുള്ള ശിക്ഷ ലഭിക്കും. 140 കോടി ഇന്ത്യൻ ജനതയുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകർക്കും. പഹൽഗാമിൽ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടമായവർക്കൊപ്പം രാജ്യം നിലകൊള്ളും. ആക്രമണത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ തന്നെ ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ALSO READ: സിന്ധു നദീജല കരാര്‍ റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും? എന്താണ് ഈ കരാറിൻ്റെ സവിശേഷത?

അതേസമയം, അന്താരാഷ്ട്ര വേദികളിൽ പോലും ഹിന്ദി ഉപയോഗിച്ചിട്ടുള്ള പ്രധാനമന്ത്രി, ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരർക്ക് ശക്തമായ താക്കീത് നൽകിയത് ഇംഗ്ലീഷിൽ ആയിരുന്നു. ഹിന്ദിയിൽ ആരംഭിച്ച പ്രസംഗം പെട്ടെന്ന് ഇംഗ്ലീഷിലേക്ക് മാറുകയായിരുന്നു. ഏപ്രിൽ 22 ന് പഹൽഗാം ആക്രമണം നടന്നതിന് ശേഷം പ്രധാനമന്ത്രി മോദി നടത്തിയ ആദ്യ പൊതു പ്രതികരണമായിരുന്നു ഇത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്