Narendra Modi: ഗാസയിലെ സമാധാന ശ്രമത്തിലെ വിജയം; ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Modi Congratulates Trump: ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അഭിനന്ദനം അറിയിക്കാൻ ട്രംപുമായി സംസാരിച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Modi, Trump
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്ക നിർദേശിച്ച ഗാസ സമാധാന കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതിനു പിന്നാലെയാണ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയത്. ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അഭിനന്ദനം അറിയിക്കാൻ ട്രംപുമായി സംസാരിച്ചതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സുഹൃത്തായ ട്രംപുമായി സംസാരിച്ചുവെന്നും ചരിത്രപ്രസിദ്ധമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വ്യാപാര ചർച്ചകളിൽ കൈവരിച്ച നല്ല പുരോഗതിയും അവലോകനം ചെയ്തു. വരും ആഴ്ചകളിൽ അടുത്ത ബന്ധം പുലർത്താൻ ധാരണയിലെത്തിയതായും മോദി കൂട്ടിച്ചേർത്തു.
Spoke to my friend, President Trump and congratulated him on the success of the historic Gaza peace plan. Also reviewed the good progress achieved in trade negotiations. Agreed to stay in close touch over the coming weeks. @POTUS @realDonaldTrump
— Narendra Modi (@narendramodi) October 9, 2025
ഗാസ സമാധാന കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈജിപ്തിലെ കയ്റോയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഭാഗമായാണ് ഇരുകൂട്ടരും കരാറില്‍ ഒപ്പിട്ടത്.
രണ്ട് വർഷമായി ഗാസയിൽ നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതിയുടെ ഭാഗമായി ബന്ദികളെ മോചിപ്പിക്കാൻ അരു രാജ്യങ്ങളും തയ്യാറായതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. കരാർ നടപ്പിലായി കഴിഞ്ഞാൽ 72 മണിക്കൂറിനുള്ളിൽ ഇരുവിഭാഗവും ബന്ദികളെ കൈമാറും.
അതേസമയം 20 ഇന സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. ഇത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്നാണ് അദ്ദേഹം എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞത്.