AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Special Train: പൊങ്കലിന് സ്‌പെഷ്യല്‍ ട്രെയിന്‍, മലയാളികള്‍ക്കും നേട്ടം; നിര്‍ത്തുന്ന സ്റ്റോപ്പുകളിതാ

Pongal Special train through Kerala: ഈ സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്നവർക്കും ചെന്നൈയിലേക്ക് മടങ്ങുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Special Train: പൊങ്കലിന് സ്‌പെഷ്യല്‍ ട്രെയിന്‍, മലയാളികള്‍ക്കും നേട്ടം; നിര്‍ത്തുന്ന സ്റ്റോപ്പുകളിതാ
Train ServicesImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 07 Jan 2026 | 07:04 PM

മംഗളൂരു: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചുള്ള അധിക തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജംഗ്ഷനും ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിനും ഇടയിൽ സ്പെഷ്യൽ ഫെസ്റ്റിവൽ എക്സ്പ്രസ് സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കേരളത്തിലെ പ്രധാന സ്റ്റേഷനുകൾ വഴി കടന്നുപോകുന്ന ഈ ട്രെയിൻ മലബാർ മേഖലയിലുള്ള യാത്രക്കാർക്ക് വലിയ ഉപകാരപ്പെടും.

 

ട്രെയിൻ സമയവിവരങ്ങൾ

 

  • ജനുവരി 13-ന് പുലർച്ചെ 3.10-ന് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അതേ ദിവസം രാത്രി 11.30-ന് ചെന്നൈ സെൻട്രലിൽ എത്തും.
  • ജനുവരി 14-ന് പുലർച്ചെ 04.15-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11.30-ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും.

Also Read: Thiruvananthapuram Metro: തിരുവനന്തപുരത്തിന്റെ മെട്രോ മോഹം എന്ന് പൂവണിയും? ഡിപിആര്‍ സമര്‍പ്പിക്കുന്നതില്‍ തടസം; പ്രശ്‌നം ‘ആ കണ്‍ഫ്യൂഷന്‍’

ആകെ 21 കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടാവുക. ഒരു എസി 2-ടയർ കോച്ച്, മൂന്ന് എസി 3-ടയർ കോച്ചുകൾ, 15 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകൾ എന്നിങ്ങനെയാണ് ഉള്ളത്.

 

കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ

 

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംഗ്ഷൻ, പാലക്കാട് ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും. കൂടാതെ തമിഴ്‌നാട്ടിലെ പോടനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാഡി, അരക്കോണം, തിരുവള്ളൂർ, പെരമ്പൂർ എന്നിവിടങ്ങളിലും ട്രെയിൻ നിർത്തും.

ഈ സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്നവർക്കും ചെന്നൈയിലേക്ക് മടങ്ങുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.