Suraj Revanna Arrest : പാർട്ടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചു: പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് അറസ്റ്റിൽ

Prajwal Revanna’s brother Suraj arrested : "പ്രകൃതിവിരുദ്ധമായ കുറ്റങ്ങൾ" ഉൾപ്പെടെയുള്ള ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജിനെ രാത്രി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

Suraj Revanna Arrest : പാർട്ടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ചു: പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് അറസ്റ്റിൽ

Suraj-Revanna

Published: 

23 Jun 2024 | 11:10 AM

ഹാസൻ : നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണം നേരിടുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരൻ ജെഡി(എസ്) എംഎൽസി സൂരജ് രേവണ്ണയെ പ്രകൃതിവിരുദ്ധ കുറ്റം ചുമത്തി ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പാർട്ടി പ്രവർത്തകനെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനാണ് ശനിയാഴ്ച കേസെടുത്തത്.

കൂടാതെ “പ്രകൃതിവിരുദ്ധമായ കുറ്റങ്ങൾ” ഉൾപ്പെടെയുള്ള ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റിലാകുന്നതിന് മുമ്പ് സൂരജിനെ രാത്രി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ഹൊലേനരസിപുര എംഎൽഎ എച്ച്‌ഡി രേവണ്ണയുടെ മകൻ സൂരജ് രേവണ്ണ ജൂൺ 16ന് ഗന്നിക്കടയിലെ ഫാംഹൗസിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 27കാരൻ പോലീസിൽ പരാതി നൽകിയിരുന്നു.

ALSO READ : ഹാസനിൽ 20 വർഷങ്ങൾക്ക് ശേഷം ജെ.ഡി.എസിന്റെ കുടുംബാധിപത്യം അവസാനിക്കുന്നു…

പരാതിയുടെ അടിസ്ഥാനത്തിൽ, ജെഡി (എസ്) എംഎൽസിക്കെതിരെ ഐ പി സി സെക്ഷൻ 377 (പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങൾ), 342 (തെറ്റായ തടവിൽ പാർപ്പിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം ഹോളനരസിപുര പോലീസ് ശനിയാഴ്ച വൈകുന്നേരം കേസ് രജിസ്റ്റർ ചെയ്തു.

എന്നാൽ, മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ അനന്തരവനുമായ സൂരജ് രേവണ്ണ (37) ആരോപണം നിഷേധിച്ചു. 5 കോടി രൂപ തട്ടിയെടുക്കാൻ ഇയാൾ തനിക്കെതിരെ വ്യാജ പരാതി നൽകിയെന്നും സൂരജ് ആരോപിച്ചിരുന്നു.

സൂരജ് രേവണ്ണയുടെ അടുത്ത അനുയായി ആയ ശിവകുമാറിൻ്റെ പരാതിയിൽ ജെഡി(എസ്) പ്രവർത്തകനെതിരെ വെള്ളിയാഴ്ച പൊലീസ് പണം തട്ടിയതിന് കേസെടുത്തിരുന്നു. പാർട്ടി പ്രവർത്തകൻ സൂരജ് രേവണ്ണയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കള്ളക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയാണെന്ന് ശിവകുമാർ ആരോപിച്ചിരുന്നു.

സൂരജ് രേവണ്ണയോട് ഇയാൾ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അത് രണ്ട് കോടിയായി കുറച്ചെന്നാണ് ആരോപണം. സൂരജിൻ്റെ സഹോദരനും മുൻ ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ മാസം ജർമ്മനിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് അദ്ദേഹം അറസ്റ്റിലായത്. ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പ്രജ്വൽ പരാജയപ്പെട്ടിരുന്നു. ഇവരുടെ അച്ഛൻ എച്ച് ഡി രേവണ്ണയും അമ്മ ഭവാനിയും ജാമ്യത്തിലാണ്. മകൻ പ്രജ്വലിൻ്റെ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ