AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Interview of PM Narendra Modi: വ്യാപാരക്കരാറുകൾ എങ്ങനെ ഗുണകരമാകുന്നു? രാജ്യത്തെ മാറ്റങ്ങൾ എന്ത്, അഭിമുഖത്തിൽ പ്രധാനമന്ത്രി

യു.പി.എ സർക്കാരിൻ്റെ കാലത്തുണ്ടായ പല കരാറുകളും അനിശ്ചിതാവസ്ഥയിലായിരുന്നു. ഇവ പരാജയപ്പെട്ടു. 38 പങ്കാളി രാജ്യങ്ങളുമായി നമുക്ക് ഇപ്പോൾ സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ട്. ഇവ വിവിധ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുകയാണ്.

Interview of PM Narendra Modi: വ്യാപാരക്കരാറുകൾ എങ്ങനെ ഗുണകരമാകുന്നു? രാജ്യത്തെ മാറ്റങ്ങൾ എന്ത്, അഭിമുഖത്തിൽ പ്രധാനമന്ത്രി
Pm Narendra ModiImage Credit source: PTI / Photos
Arun Nair
Arun Nair | Updated On: 16 Feb 2026 | 12:19 PM

കേന്ദ്രബജറ്റ്, യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാർ തുടങ്ങി നിരവധി സുപ്രധാന മാറ്റങ്ങൾക്ക് ശേഷം പ്രധാനമന്ത്രി തൻ്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുകയാണ്. നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രി തൻ്റെ നിലപാട് പങ്കുവെക്കുന്നതിനൊപ്പം വികസിത് ഭാരത് എന്ന കാഴ്ചപ്പാടിൻ്റെ പ്രത്യേകതകളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

( വാർത്താ ഏജൻസിയായ പിടിഐയുമായി പ്രധാനമന്ത്രി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ )

യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ഇടപാടുകളും അമേരിക്കൻ താരിഫ് ചർച്ചകളും

യൂറോപ്യൻ യൂണിയൻ കരാർ വഴി ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉൽപ്പന്നങ്ങൾക്കും യൂറോപ്യൻ വിപണിയിൽ പ്രവേശനം ലഭിച്ചപ്പോൾ. അമേരിക്കൻ കരാർ വഴി ഇന്ത്യയുടെ ജിഡിപി 2026-ൽ 6.9 ശതമാനമായി വർധിക്കുമെന്നാണ് വിലയിരുത്തൽ. യു.പി.എ സർക്കാരിൻ്റെ കാലത്തുണ്ടായ പല കരാറുകളും അനിശ്ചിതാവസ്ഥയിലായിരുന്നു. ഇവ പരാജയപ്പെട്ടു. 38 പങ്കാളി രാജ്യങ്ങളുമായി നമുക്ക് ഇപ്പോൾ സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ട്. ഇവ വിവിധ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുകയാണ്. ഇത് നിർമ്മാതാക്കൾക്ക് വിവിധ വിപണികളിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സഹായകരമാകുന്നു.

ചെറുകിട, ഇടത്തരം സംരംഭങ്ങൾ

ചോദ്യം: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ സമീപകാലത്തുണ്ടായ കരാറുകളിലെല്ലാം പ്രധാന്യം നൽകിയിട്ടുണ്ട്. ചെറുകിട സംരംഭങ്ങളെ ആഗോളതലത്തിലേക്ക് എത്തിക്കാനുള്ള ശ്രമം കൂടിയല്ലേ ഇത്

മേക്ക് ഇൻ ഇന്ത്യ എന്ന ലക്ഷ്യം നമ്മുടെ ചെറുകിട സംരംഭകർക്ക് വളരെ അധികം ഗുണം നൽകിയിട്ടുണ്ട്. നമ്മുടെ ഉത്പന്നങ്ങളെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, യുകെ, യൂറോപ്യൻ യൂണിയൻ, യുഎസ് എന്നിവയുമായി ഒപ്പിട്ട കരാറുകൾ വഴി വസ്ത്രനിർമ്മാണം തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, സംസ്കരിച്ച ഭക്ഷണം,എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, കെമിക്കൽസ്, കരകൗശല വസ്തുക്കൾ, രത്നങ്ങൾ ആഭരണങ്ങൾ എന്നിവയെല്ലാം കയറ്റുമതി ചെയ്യാൻ സാധിക്കുന്നു ഒപ്പം നികുതിയിലും വലിയ കുറവ് ലഭിക്കുന്നു. സ്മാർട്ട്ഫോൺ മുതൽ വിമാന നിർമ്മാണം വരെ വിവിധ മേഖലകളിലെ ബ്രാൻഡുകൾ പലതും ഇന്ന് ഇന്ത്യൻ ചെറുകിട സംരംഭങ്ങളെ തങ്ങളുടെ വിതരണക്കാരായി സ്വീകരിച്ചിട്ടുണ്ടെന്നതാണ് സത്യം.

2026-27 ലെ കേന്ദ്ര ബജറ്റിനെ പറ്റി?

എ:  അടുത്ത സാമ്പത്തിക വർഷത്തിൽ (2026-27), മൊത്തം മൂലധന ചെലവ് ഏകദേശം 12.2 ലക്ഷം കോടി രൂപയാണ്. 2013 നെ അപേക്ഷിച്ച് 5 മടങ്ങ് വർദ്ധനവാണ് ഇത് പ്രതിനിധീകരിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, വിക്ഷിത് ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ പുരോഗതി മുന്നോട്ട് കൊണ്ടുപോകുന്നതിലുമാണ് ഞങ്ങളുടെ ശ്രദ്ധ. റെയിൽവേയിലെ അതിവേഗ ഇനടനാഴി അടക്കമുള്ള വമ്പൻ മാറ്റങ്ങൾക്കൊപ്പം ഭാവിയിലെ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് ബയോഫാർമ, സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ്, ധാതു ഇടനാഴികൾ എന്നീ മേഖലകളിലെല്ലാം നിക്ഷേപങ്ങൾ തുടങ്ങിയവയെല്ലാം ബജറ്റിൻ്റെ ആകർഷണീയതയാണ്.

പ്രതിരോധ മേഖലയിൽ

പ്രതിരോധ മേഖലയ്ക്ക് 7.85 ലക്ഷം കോടി രൂപയുടെ റെക്കോർഡ് വിഹിതം വകയിരുത്തിയിട്ടുണ്ട്. ഈ ബജറ്റിലെ ഫണ്ടിന്റെ 75 ശതമാനവും തദ്ദേശീയ കമ്പനികളിൽ നിന്ന് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി നീക്കിവച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത. ഇത് നമ്മുടെ സൈന്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ അഭൂതപൂർവമായ കുതിച്ചുചാട്ടത്തിനും കാരണമായി. നമ്മുടെ പ്രതിരോധ കയറ്റുമതി 23,000 കോടി രൂപ കവിഞ്ഞത് ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ തെളിവാണ്. ഓപ്പറേഷൻ സിന്ദൂരിലൂടെ നമ്മുടെ സൈന്യം കാണിച്ച ധൈര്യം ഈ ആധുനികവൽക്കരണത്തിന് കൂടുതൽ പ്രചോദനം നൽകി.

ഡാറ്റാ സെൻ്ററുകൾ

ഇന്ത്യ വെറും ഡാറ്റ ഉപഭോക്തൃ രാജ്യമായി മാത്രമല്ല, ഡാറ്റ സംഭരണ കേന്ദ്രമായും മാറുകയാണ്. സാങ്കേതിക മേഖലയെ നയിക്കാൻ ഡാറ്റാ സെൻ്ററുകൾക്ക് പ്രത്യേക നികുതി ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ കൃത്രിമബുദ്ധിയുടെ വികസനത്തിന് ആവശ്യമായ കമ്പ്യൂട്ടിംഗ് ശക്തി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുന്നു.

സ്ത്രീകൾ നയിക്കുന്ന വികസനം

സ്ത്രീശക്തിയില്ലാതെ സമ്പന്നമായ ഇന്ത്യ സാധ്യമല്ല എന്ന മുദ്രാവാക്യവുമായി, സ്ത്രീക്ഷേമത്തിനും ശാക്തീകരണത്തിനും സർക്കാർ മുൻഗണന നൽകി. തുടർച്ചയായി ഒൻപതാം തവണയും ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ്റെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട്, സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഭിമുഖത്തിൻ്റെ പൂർണ രൂപം വായിക്കാൻ ക്ലിക്ക് ചെയ്യുക

Follow Us