PM Narendra Modi EAC Meeting : പശ്ചിമേഷ്യൻ പ്രതിസന്ധി; സാമ്പത്തികകാര്യ ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

Prime Minister Modi Economic Advisory Council Meeting : പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടെയാണ് പ്രധാനമന്ത്രി തൻ്റെ സാമ്പത്തികകാര്യ ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിൽ പ്രതിസന്ധിയിൽ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമുള്ള നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഉപദേശക സമിതിക്ക് നിർദേശം നൽകി

PM Narendra Modi EAC Meeting : പശ്ചിമേഷ്യൻ പ്രതിസന്ധി; സാമ്പത്തികകാര്യ ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

Pm Narendra Modi EAC Meeting

Updated On: 

06 Jun 2026 | 03:31 PM

ന്യൂ ഡൽഹി : പശ്ചിമേഷ്യൻ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ തൻ്റെ സാമ്പത്തികകാര്യ ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിലുള്ള ഈ പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമായിട്ടുള്ള നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി തൻ്റെ സാമ്പത്തികകാര്യ സമതിക്ക് നിർദേശം നൽകി. ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും വേണ്ടിയുള്ള വിവിധ പരിഷ്കാരങ്ങളും ചർച്ച ചെയ്തു. പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിലും ലോകത്തിലും ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തലുകളും ഇഎസി അംഗങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയിലും ആഗോളതലത്തിലും വരുത്തിവെക്കാനുള്ള പ്രത്യാഘാതങ്ങൾ സമിതി വിലയിരുത്തി. പ്രധാന ആശങ്കകളായ ഊർജ്ജ വിപണി, വിതരണ ശൃംഖല, പണപ്പെരുപ്പം എന്നിവ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ആഘാതങ്ങളും സമിതി ഇന്ന് പ്രധാനമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ചചയിൽ ചർച്ച ചെയ്തു. ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ബിസിനസുകൾക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന നടപടികളെക്കുറിച്ചും കൗൺസിൽ ചർച്ച ചെയ്തു.

ALSO READ : ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകം, അനാവശ്യമായ പരാമര്‍ശങ്ങള്‍ വേണ്ട; പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ

ഊർജ്ജ വിതരണത്തിലെ അനിശ്ചിതത്വം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന ഇറക്കുമതി രാജ്യങ്ങളിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലും മേഖലയിലെ സംഭവവികാസങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഈ സുപ്രധാന ചർച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ സൂറത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ കോവിഡ് 19 മുതൽ ലോകം നേരിടുന്ന പ്രതിസന്ധികളെ കുറച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.  മഹാമാരിക്ക് പുറമെ യുദ്ധങ്ങളും ഊർജ്ജ മേഖലയിലെ പ്രതിസന്ധിയും മറ്റ് പ്രശ്നങ്ങളും നേരിടുന്ന ഈ ദശകത്തെ ദുരന്തങ്ങളുടെ ദശകമായിട്ടാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

ഇന്ധന വിലയിലെ ചാഞ്ചാട്ടവും ആഗോള ഊർജ്ജ വിതരണ ശൃംഖലകളിലെ സമ്മർദ്ദവും ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികൾക്കിടയിലും, കൂട്ടായ ദേശീയ ശ്രമങ്ങളിലൂടെ ഇന്ത്യ പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുണ്ടെന്നും വളർച്ചാധിഷ്ഠിത നയങ്ങൾ പിന്തുടരുന്നത് തുടർന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊർജ്ജ മേഖലയിലും നിർണായക മേഖലകളിലും സ്വാശ്രയത്വത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി മോദി ആവർത്തിച്ച് അടിവരയിട്ടിട്ടുണ്ട്, ആഗോള തടസ്സങ്ങൾ ബാഹ്യ ആശ്രിതത്വത്തിൽ നിന്ന് ഉണ്ടാകുന്ന ദുർബലതകൾ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തുകാണിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary

Prime Minister Narendra Modi Chair Today June 06 PM-Economic Advisory Council in New Delhi. Amid West Asian Conflict PM Modi and the EAC discussed various ideas, and measures to further boost India’s economic growth.

Follow Us
Related Stories
Bengaluru Travel: വന്ദേ ഭാരത് വിട്ടേക്കൂ…കേരളത്തില്‍ നിന്നും ബെംഗളൂരുവിലെത്താന്‍ സൂപ്പര്‍ വഴിയിതാ; 4 മണിക്കൂര്‍ മതി യാത്രയ്ക്ക്‌
Chennai Metro: ചെന്നൈ മെട്രോ പർപ്പിൾ ലൈൻ ഉടൻ; കോറിഡോർ 5-ലെ ആ നിർമ്മാണവും പൂർത്തിയായി
Bengaluru Weather Update: കൊടും ചൂടില്‍ വലയും; ബെംഗളൂരുവില്‍ കാലവര്‍ഷമെത്താന്‍ ഇനിയും വൈകും?
ജമ്മു കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകം, അനാവശ്യമായ പരാമര്‍ശങ്ങള്‍ വേണ്ട; പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ
Namma Metro: നമ്മ മെട്രോ ഫാസ്റ്റാകും; പിങ്ക് ലൈന്‍ ബന്നാര്‍ഘട്ട റോഡ് മെട്രോ ഓഗസ്റ്റ് 15 നുള്ളില്‍ തുറക്കും
Annamalai: തമിഴ്നാട്ടിൽ അണ്ണാമലൈ തരംഗം; ‘വി ദ് ലീഡേഴ്സ്’-ലേക്ക് ഒഴുകുന്നത് ലക്ഷക്കണക്കിന് അനുയായികൾ
മണിപ്ലാന്റ് അടുക്കളയിൽ വയ്ക്കാമോ?
ഒറ്റനോട്ടത്തിൽ പഴയ മീൻ തിരിച്ചറിയാം! കണ്ണുകൾ പറയും മീനിൻ്റെ പ്രായം
മഴക്കാലത്ത് കൊതുകുകളെ എങ്ങനെ തുരത്താം?
മഴക്കാലത്തെ പച്ചക്കറിക്കൃഷിക്കുമുണ്ട് ചില പൊടിക്കൈകൾ
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ