PM Modi: ജനങ്ങള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യം; യുവാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കും

ബിസിനസ്സ്, വിദ്യാഭ്യാസം, ആത്മീയത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പുതുച്ചേരിയെ മികച്ച സ്ഥലമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

PM Modi: ജനങ്ങള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യം; യുവാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കും

നരേന്ദ്ര മോദി

Updated On: 

01 Mar 2026 | 09:08 PM

പുതുച്ചേരി: ബിസിനസ്സ്, വിദ്യാഭ്യാസം, ആത്മീയത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പുതുച്ചേരിയെ മികച്ച സ്ഥലമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു പ്രദേശത്തിന്‌ എങ്ങനെ വികസിക്കാൻ കഴിയുമെന്നതിന്റെ ഒരു ഉദാഹരണമാണ് പുതുച്ചേരി എന്ന് അദ്ദേഹം പറഞ്ഞു.

പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ പുതുച്ചേരി വികസിച്ചിട്ടുണ്ടെന്നും സന്യാസിമാരും സിദ്ധന്മാരും സ്വാതന്ത്ര്യ സമര സേനാനികളും ജീവിച്ചിരുന്ന പുണ്യഭൂമിയാണെന്നും മോദി പറഞ്ഞു. ഇന്ത്യയിലുടനീളം ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് കൂടുതൽ ഫണ്ട് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശക്തരും കഴിവുള്ളവരുമായ യുവാക്കളാണ് രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ. തന്റെ നേതൃത്വത്തിലുള്ള സർക്കാർ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ സേവിക്കുന്നതിനായി സർക്കാർ സർവീസിൽ ചേർന്ന എല്ലാ യുവാക്കളെയും അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു.

Also Read: PM Modi Tamil Nadu Visit : DMK മന്ത്രിമാർ അഴിമതി കേസിനായി മത്സരിക്കുന്നു; കോൺഗ്രസിനെയും ഡിഎംകെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

വായു മലിനീകരണം കുറയ്ക്കുന്നതിൽ ഇലക്ട്രിക് ബസുകൾ വലിയ പങ്കുവഹിക്കുന്നു. പുതുച്ചേരിയുടെ വികസനത്തിൽ ഇലക്ട്രിക് ബസുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങൾക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യം. ജനങ്ങൾ സുഖമായിരിക്കുമ്പോൾ മാത്രമേ രാജ്യം വികസിക്കൂവെന്നും മോദി വ്യക്തമാക്കി.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി എത്തിയത്. ചെന്നൈയില്‍ മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇന്ന് രാവിലെ 11.30 ന് പ്രത്യേക ഹെലികോപ്റ്ററിൽ ചെന്നൈയിൽ നിന്ന് പുതുച്ചേരിയിലെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പുതുച്ചേരിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

പുതുച്ചേരിയിൽ, 2,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ സമര്‍പ്പിച്ചു. 750 ഏക്കർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന കാരസൂർ-സെതാരപേട്ട് വ്യവസായ പാർക്ക് പ്രധാന പദ്ധതിയാണ്. ഇതിൽ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയൽ പാർക്ക്, ടെക്സ്റ്റൈൽ ഇൻഡസ്ട്രിയൽ പാർക്ക്, ഐടി പാർക്ക് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇത് വ്യാവസായിക വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

മരക്കാനം-പുതുച്ചേരി ദേശീയ പാത നാലുവരിയായി വീതി കൂട്ടും. ഈ പദ്ധതി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കും. യാത്രാ സമയം ഒരു മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയ്ക്കും. മാമല്ലപുരം, കൽപ്പാക്കം ആണവ നിലയം, ഓറോവിൽ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി മോദി  2.45 ന് മധുര വിമാനത്താവളത്തിലെത്തി. അവിടെയും അദ്ദേഹത്തിന് മികച്ച സ്വീകരണം ലഭിച്ചു. ഇതിനുശേഷം, തുടര്‍ന്ന്‌ വിമാനത്താവള പരിസരത്ത് ഒരു പരിപാടിയിൽ മോദി പങ്കെടുത്തു. 4,400 കോടി രൂപയുടെ പുതിയ റെയിൽ, ദേശീയ പാത എന്നിവയുൾപ്പെടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്തു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ