AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vijayapura Murder: സ്വത്ത് തര്‍ക്കം മൂര്‍ച്ഛിച്ചു; വിജയപുരയില്‍ ആറ് പേരെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി

Six Killed in Vijayanapura Bengaluru Property Dispute Between Two Families: ചന്ദു നിരാലെ, ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുല്‍ നിരാലെ, സമര്‍ത്ഥ് നിരാലെ, ഷബീര്‍ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ സ്ഥിരതാമസക്കാരായ നിരാലെ, ഗോളഗി എന്നീ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകങ്ങള്‍ക്ക് കാരണം.

Vijayapura Murder: സ്വത്ത് തര്‍ക്കം മൂര്‍ച്ഛിച്ചു; വിജയപുരയില്‍ ആറ് പേരെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം Image Credit source: William Whitehurst/ Getty Images Creative 2026
Shiji M K
Shiji M K | Published: 30 May 2026 | 06:16 AM

ബെംഗളൂരു: കര്‍ണാടക വിജയപുരയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ആറ് പേരെ കൊലപ്പെടുത്തി. ചഡച്ചന്‍ താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. ഇരു കുടുംബങ്ങളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ചന്ദു നിരാലെ, ദുണ്ടപ്പ നിരാലെ, ശിവപുത്ര നിരാലെ, രാഹുല്‍ നിരാലെ, സമര്‍ത്ഥ് നിരാലെ, ഷബീര്‍ നദാഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ സ്ഥിരതാമസക്കാരായ നിരാലെ, ഗോളഗി എന്നീ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകങ്ങള്‍ക്ക് കാരണം.

ഒരു കുടുംബത്തിന്റെ കൈവശമുള്ള പത്ത് ഏക്കര്‍ ഭൂമിയാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഗോളഗി കുടുംബാംഗങ്ങള്‍ കൃഷിയ്ക്കായി നിലമൊരുക്കാന്‍ പോയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നാണ് വിവരം. ഇതറിഞ്ഞ് നിരാലെ കുടുംബത്തിലുള്ള സ്ഥലത്തെത്തി, ഭൂമിയില്‍ ജോലികള്‍ ചെയ്യുന്നതിനെ എതിര്‍ക്കുകയും വാക്കുതര്‍ക്കത്തിലാകുകമായിരുന്നു.

ഈ തര്‍ക്കം പരിഹരിക്കാനായി ഗ്രാമത്തിലെ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തര്‍ക്കം രൂക്ഷമായതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടെ നിരാലെ കുടുംബക്കാരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷമാണ് ആക്രമണം നടത്തിയത്. വെടിവെച്ചും വെട്ടി പരിക്കേല്‍പ്പിച്ചുമാണ് ആറുപേരെയും കൊലപ്പെടുത്തിയത്. എല്ലാവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിജയപുര പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

അരുംകൊല ജയ്പൂരിലും; പിന്നില്‍ 17കാരന്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് രാജസ്ഥാനിലെ ജയ്പൂരില്‍ കാര്‍ കത്തിനശിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചത്. എന്നാല്‍ ഈ സംഭവത്തിന് പിന്നില്‍ കുടുംബത്തില്‍ തന്നെയുള്ള 17 വയസുകാരനായ കുട്ടിയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയാണിപ്പോള്‍. മുന്‍ അജ്മീര്‍ സര്‍പഞ്ച് രാം സിങ് ചൗധരി, അദ്ദേഹത്തിന്റെ രണ്ടാം രണ്ടാം ഭാര്യ സുര്‍ഗ്യാന്‍, അമ്മ പുസി ദേവി, മരുമകള്‍ മഹിമ എന്നിവരാണ് മരിച്ചത്.

Also Read: Namma Metro: നമ്മ മെട്രോ മഡവര-തുംകുരു യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കൂടും? നിര്‍മാണം ബിഎംആര്‍സിഎല്‍ അല്ലെങ്കില്‍ ഉയര്‍ന്ന ചെലവ്‌

രാം സിങിന്റെ മകനാണ് കാര്‍ കത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. മറ്റുള്ള കുടുംബാംഗങ്ങളെല്ലാം നാലുപേരുടെയും മരണത്തില്‍ അതീവ ദുഃഖിതരായപ്പോള്‍ 1 വയസുകാരനില്‍ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നും തന്നെ ഉണ്ടാകാതിരുന്നതാണ് പോലീസില്‍ സംശയമുദിക്കാന്‍ കാരണമായത്.

സിങിന്റെ ആദ്യഭാര്യയായ തന്റെ അമ്മ കരയുമ്പോഴും അവര്‍ക്കരികിലിരുന്ന് ആശ്വസിപ്പിക്കുകയായിരുന്നു കുട്ടി. പെരുമാറ്റത്തിലെ അസാധാരണമായ കാര്യങ്ങള്‍ കൂടുതല്‍ പരിശോധനങ്ങളും മറ്റും നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചു. വാഹനത്തിന് തീപിടിച്ചപ്പോള്‍ രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് രാം സിങ് ആണെന്നാണ് ആദ്യം പോലീസിനോട് കുടുംബം പറഞ്ഞത്.

എന്നാല്‍ കാറില്‍ മറ്റ് യാത്രക്കാര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. കൂടാതെ തീപിടിത്തത്തിന് മുമ്പ് സുര്‍ഗ്യാന് മാരകമായി കുത്തേറ്റിട്ടുമുണ്ട്. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ രാം സിങ് കുറ്റം സമ്മതിച്ചു. പിതാവിന്റെ രണ്ടാം വിവാഹത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം.

English Summary

Six people were brutally killed in Bengaluru’s Vijayanapura area following a violent property dispute between two families. The victims were reportedly shot and hacked during the clash, shocking local residents and triggering a major police investigation.

Follow Us