Waqf Act Protest: വഖഫ് വിഷയത്തില്‍ സംഘര്‍ഷം; ബംഗാളില്‍ ട്രെയിനിന് നേരെ കല്ലേറ്, മുര്‍ഷിദാബാദില്‍ നിരോധനാജ്ഞ

Waqf Act Protest in West Bengal: പ്രതിഷേധക്കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് ഉള്‍പ്പെടെ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് അകത്ത് കടന്ന് നിരവധി സാധനങ്ങള്‍ അടിച്ച് തകര്‍ത്തതായും വലിയ നാശനഷ്ടം ഉണ്ടായതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതോടെ രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ച് വിട്ടിട്ടുണ്ട്.

Waqf Act Protest: വഖഫ് വിഷയത്തില്‍ സംഘര്‍ഷം; ബംഗാളില്‍ ട്രെയിനിന് നേരെ കല്ലേറ്, മുര്‍ഷിദാബാദില്‍ നിരോധനാജ്ഞ

വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം

Published: 

12 Apr 2025 | 06:20 AM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഫ് നിയമത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. മുര്‍ഷിദാബാദിലും ഡയമണ്ട് ഹാര്‍ബറിലുമാണ് സംഘര്‍ഷം രൂക്ഷമായത്. വിഷയത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനോട് കര്‍ശന നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് നിര്‍ദേശം നല്‍കി.

പ്രതിഷേധക്കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് ഉള്‍പ്പെടെ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് അകത്ത് കടന്ന് നിരവധി സാധനങ്ങള്‍ അടിച്ച് തകര്‍ത്തതായും വലിയ നാശനഷ്ടം ഉണ്ടായതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതോടെ രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ച് വിട്ടിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച (ഏപ്രില്‍ 11) ഉച്ചയോടെയാണ് മുര്‍ഷിദാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തിനിടെ ജയില്‍ പുള്ളികളുമായി പോകുന്ന പോലീസിന് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. അംതല, സുതി, ധൂലിയാന്‍, മുര്‍ഷദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ അക്രമമുണ്ടായി.

പ്രദേശത്ത് ബിഎസ്എഫിനെ വിന്യസിച്ചിരിക്കുകയാണ്. ഇനിയും സംഘര്‍ഷം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് മുര്‍ഷിദാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ഇന്റര്‍നെറ്റ് സേവനങ്ങളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ സംഘര്‍ഷ മേഖലയില്‍ വിന്യസിപ്പിച്ചു.

Also Read: Moral policing in Bengaluru: ‘നിങ്ങൾക്ക് നാണമുണ്ടോ? ‘ഇതൊക്കെ വീട്ടിലറിയാമോ…’; സ്കൂട്ടറിൽ സംസാരിച്ചിരുന്ന യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം; 5 പേർ അറസ്റ്റിൽ

അതേസമയം, വഖഫ് നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും മാര്‍ച്ചും ഉപരോധങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ