Pune bridge collapse: പൂനെയിൽ പാലം തകർന്നു വീണു; രണ്ട് മരണം, നിരവധി പേർക്കായി തിരച്ചിൽ

Pune bridge collapse: കുന്ദ്മാല വിനോദസഞ്ചാര കേന്ദ്രത്തിലാണ് അപകടം നടന്നത്. പൊലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചിൽ നടത്തുകയാണ്.

Pune bridge collapse: പൂനെയിൽ പാലം തകർന്നു വീണു; രണ്ട് മരണം, നിരവധി പേർക്കായി തിരച്ചിൽ

Pune bridge collapse

Updated On: 

15 Jun 2025 18:48 PM

പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. 20ലധികം വിനോദ സഞ്ചാരികൾ ഒഴുക്കിൽ പെട്ടെന്നാണ് സൂചന.

മഴക്കാലത്ത് തിരക്കേറിയ കുന്ദ്മാല വിനോദസഞ്ചാര കേന്ദ്രത്തിലാണ് അപകടം നടന്നത്. പൊലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചിൽ നടത്തുകയാണ്. ഒഴുക്കിൽപ്പെട്ടവരിൽ ആറ് പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.

പുഴയുടെ മധ്യഭാ​ഗത്താണ് പാലം തകർന്ന് വീണത്. ഇവിടെ ശക്തമായ ഒഴുക്കാണുള്ളത്. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.

വീണ്ടും ആകാശദുരന്തം; ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; ഏഴു പേര്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് ഏഴ് മരണം. ഡെറാഡൂണിൽ നിന്ന് കേദാർനാഥിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇന്ന് രാവിലെയാണ് ത്രിജുഗിനാരായണനും ഗൗരികുണ്ഡിനും ഇടയിൽ ഹെലികോപ്റ്റർ കാണാതായത്. പിന്നീട് ഹെലികോപ്ടര്‍ തകര്‍ന്നനിലയില്‍ കണ്ടെത്തുകയായിരുന്നു.

തീര്‍ത്ഥാടകസംഘമാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. ആര്യന്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് അപകടത്തില്‍പെട്ട ഹെലികോപ്ടര്‍. ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെടുകയായിരുന്നു.  മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും