Rahul Gandhi: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടിപ്പ്; തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി
Rahul Gandhi About Vote Fraud: ബിജെപിക്ക് ഭരണവിരുദ്ധ വികാരമില്ല. അഭിപ്രായ സര്‍വേകള്‍ ഒരു കാര്യം വ്യക്തമാക്കി, എന്നാല്‍ ഫലങ്ങള്‍ മറ്റൊന്നായിരുന്നു. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവ ഉദാഹരണങ്ങളാണ്. വിജയത്തിലേക്ക് നയിച്ച ഘടകങ്ങള്‍ വിശദീകരിക്കുന്ന ഒരു അന്തരീക്ഷണം അവര്‍ ഉണ്ടാക്കി.

രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വന്‍ വോട്ട് തട്ടിപ്പ് നടന്നതായി രാഹുല്‍ ഗാന്ധി എംപി. തട്ടിപ്പ് നടത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ട് മോഷണം നടന്നുവെന്നാണ് രാഹുല്‍ തെളിവുകള്‍ നിരത്തി പറഞ്ഞത്.
തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വേകളും ഫലം വരുന്നതോടെ തകിടം മറുകയാണ്. ഇതിനെല്ലാം എപ്പോഴും ഒരു കാരണമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 30 എണ്ണം നേടിയ ഇന്ത്യ സഖ്യത്തിന് വെറും അഞ്ച് മാസങ്ങള്‍ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 50 കടക്കാന്‍ പോലും കഴിഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞു.
ബിജെപിക്ക് ഭരണവിരുദ്ധ വികാരമില്ല. അഭിപ്രായ സര്‍വേകള്‍ ഒരു കാര്യം വ്യക്തമാക്കി, എന്നാല്‍ ഫലങ്ങള്‍ മറ്റൊന്നായിരുന്നു. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവ ഉദാഹരണങ്ങളാണ്. വിജയത്തിലേക്ക് നയിച്ച ഘടകങ്ങള്‍ വിശദീകരിക്കുന്ന ഒരു അന്തരീക്ഷണം അവര്‍ ഉണ്ടാക്കി. ലാഡ്‌ലി, ബെഹ്ന, പുല്‍വാമ, സിന്ദൂര്‍, ആഖ്യാന സൃഷ്ടി എന്നിവയെല്ലാം ഉദാഹരണങ്ങള്‍.
കോണ്‍ഗ്രസിന്റെ എക്‌സ് പോസ്റ്റ്
THIS IS HOW BANGALORE CENTRAL LOK SABHA SEAT WAS STOLEN
❓ How did the Election Commission of India collude with the BJP to steal the election?
Listen to LoP Shri @RahulGandhi explain this organised vote theft.
👉 There were 1,00,250 votes stolen in the Mahadevapura assembly… pic.twitter.com/jUnoF1Djcx
— Congress (@INCIndia) August 7, 2025
ഇതേ രീതിയാണ് തുടര്‍ന്ന് പോകുന്നത്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പുകളെല്ലാം കൊറിയോഗ്രാഫിക് ആയിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരവും സര്‍ക്കാരിന്റെ വീഴ്ചകളും പ്രതിഫലിക്കുന്നില്ല. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ സംശയങ്ങളെ ശരിവെക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയര്‍ന്നത് സംശയത്തിന് കാരണമായി. പോളിങ് ബൂത്തിന് പുറത്ത് ആളുകളുടെ ക്യൂ ഉണ്ടായിരുന്നില്ല. എന്നിട്ടും പോളിങ് ഉയര്‍ന്നു. 2024ല്‍ അധികാരത്തില്‍ തുടരാന്‍ പ്രധാനമന്ത്രിക്ക് 25 സീറ്റുകള്‍ മോഷ്ടിച്ചാല്‍ മതിയായിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ 33,000ല്‍ താഴെ വോട്ടുകള്‍ക്ക് മാത്രം ബിജെപി നേടിയത് 25 സീറ്റുകള്‍.
ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തിലെ മഹാദേവപുര നിയമസഭ മണ്ഡലത്തില്‍ മാത്രം കവര്‍ന്നെടുത്തത് 1,00,250 വോട്ടുകള്‍. ഇരട്ട വോട്ടര്‍മാര്‍, വ്യാജമായ മേല്‍വിലാസമുള്ള വോട്ടര്‍മാര്‍, ഒരു വിലാസത്തില്‍ തന്നെ നിരവധി വോട്ടര്‍മാര്‍, അസാധുവായ ഫോട്ടോയുള്ള വോട്ടര്‍മാര്‍ തുടങ്ങി വിവിധ വഴികളിലൂടെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.