Railway Budget 2025: റെയില്‍വേ ബജറ്റ്; യുപിഎ സര്‍ക്കാര്‍ തന്നതിനേക്കാല്‍ കൂടുതല്‍, കേരളത്തിന് 3042 കോടി
3,402 Crores For Kerala in Railway Budget: റെയില്‍വേയുടെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തി. 50 നമോ ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ 15742 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. 35 സ്റ്റേഷനുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. 14,000 അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ നിര്‍മിച്ചുവെന്നും മന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റ് പ്രഖ്യാപിച്ചു. കേരളത്തിലെ റെയില്‍ വികസനത്തിനായി 3042 കോടി രൂപ നീക്കിവെച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേയുടെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തി. 50 നമോ ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ 15742 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. അമൃത് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 35 സ്റ്റേഷനുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. 14,000 അണ്‍ റിസര്‍വ്ഡ് കോച്ചുകള്‍ നിര്‍മിച്ചുവെന്നും മന്ത്രി പറഞ്ഞു. യുപിഎ ഭരണകാലത്ത് കേരളത്തിനുള്ള ബജറ്റ് വിഹിതം പ്രതിവര്‍ഷം 372 കോടിയായിരുന്നു. എന്നാല്‍ ഇപ്പോഴത് 3,042 കോടി രൂപയായെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.
100 കിലോമീറ്റര്‍ ദൂരത്തില്‍ നമോ ഭാരത് ട്രെയിനുകള്‍ ഷട്ടില്‍ സര്‍വീസ് നടത്തും. രാജ്യത്താകെ 50 നമോ ഭാരത് ട്രെയിനുകളാകും സര്‍വീസ് നടത്തുക എന്നും അശ്വിനി വൈഷണവ് കൂട്ടിച്ചേര്‍ത്തു. 200 വന്ദേ ഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് ട്രെയിനുകളും കൊണ്ടുവരും. കേരളവുമായി ബന്ധിപ്പിച്ച് നിലമ്പൂര്‍-നഞ്ചന്‍കോട് പദ്ധതി പുരോഗമിക്കുകയാണ്.




വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വൈകാതെ സര്‍വീസ് ആരംഭിക്കും. കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണെന്നും എന്നാല്‍ അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ പലയിടത്തും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വന്ദേ ഭാരതിന് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള നടപടികളുണ്ടാകുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.