5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Income Tax Limit: ആദായ നികുതിയിൽ വമ്പൻ മാറ്റം, 12 ലക്ഷം വാർഷിക വരുമാനമുള്ളവർ ടാക്സില്ല

New Income Tax Limit Announcement in Budget 2025: 10 ലക്ഷമാണ് നേരത്തെ പ്രതീക്ഷിച്ചിരുന്ന നികുതി ലിമിറ്റെങ്കിൽ അതും കടന്ന് 12 ലക്ഷം പരിധിയാണ് ആദായ നികുതിയിൽ പ്രഖ്യാപിച്ചത്.

New Income Tax Limit: ആദായ നികുതിയിൽ വമ്പൻ മാറ്റം, 12 ലക്ഷം വാർഷിക വരുമാനമുള്ളവർ ടാക്സില്ല
Itr Limit 2025 NewImage Credit source: Social Media
arun-nair
Arun Nair | Updated On: 01 Feb 2025 13:09 PM

ന്യൂഡൽഹി:  ആദായ നികുതിയിൽ വമ്പൻ മാറ്റങ്ങളുമായി പുതിയ ബജറ്റ്. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി മുതൽ നികുതി അടക്കേണ്ട. മൂന്നാം മോദി സർക്കാരിൻ്റെ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം കൂടിയാണിത്. ഒന്നേകാൽ മണിക്കൂർ നീണ്ട് നിന്ന ബജറ്റ് പ്രസംഗത്തിലെ ഏറ്റവും അവസാനമായാണ് ആദായ നികുതി ഘടനയിലെ ഏറ്റവും വലിയ മാറ്റം ധനമന്ത്രി പ്രഖ്യാപിച്ചത്. മാസ ശമ്പളക്കാരായ ജീവനക്കാർക്ക് ഇതുവഴി വലിയ നേട്ടമാണുണ്ടാകുക. 10 ലക്ഷമാണ് നേരത്തെ പ്രതീക്ഷിച്ചിരുന്ന നികുതി ലിമിറ്റെങ്കിൽ അതും കടന്ന് 12 ലക്ഷം പരിധിയാണ് ആദായ നികുതിയിൽ പ്രഖ്യാപിച്ചത്.

പുതിയ നികുതി ഘടന

1.4 ലക്ഷം മുതിൽ- 0

2. 4-8 ലക്ഷം രൂപ – 5%
രൂപ 8-12 ലക്ഷം രൂപ – 10%
രൂപ 12-16 ലക്ഷം രൂപ – 15%
രൂപ 16-20 ലക്ഷം രൂപ – 20%
രൂപ 20-25 ലക്ഷം രൂപ – 25%
25 ലക്ഷത്തിന് മുകളിൽ – 30%

2014-ന് ശേഷ ആദ്യമായി നികുതി സ്ലാബ് 2.5 ലക്ഷമായി ഉയർത്തി, ഇത് 2019-ൽ 5 ലക്ഷമായും 2024-ൽ 7 ലക്ഷം രൂപയായും ഉയർത്തി. ഇത് മധ്യവർഗ നികുതിദായകരിലുള്ള നമ്മുടെ ഗവൺമെൻ്റിൻ്റെ വിശ്വാസത്തിൻ്റെ പ്രതിഫലനമാണ്, 12 ലക്ഷം രൂപ വരെ ആദായനികുതി നൽകേണ്ടതില്ലെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പുതിയ നികുതി സ്കീമിലേക്ക് മാറുന്നവർക്കാണ് ഇത്തരത്തിൽ ഇളവ് ലഭിക്കുക.

ഇതുവരെ ആദായ നികുതി പരിധിയിൽ വന്ന മാറ്റങ്ങൾ

2005: 1 lakh
2012: 2 lakhs
2014: 2.5 lakhs
2019: 5 lakhs
2023: 7 lakhs
2025: 12 lakhs