Vande Bharat Sleeper Train: വരുന്നൂ! കേരളത്തിലും വന്ദേ ഭാരത് സ്ലീപർ ട്രെയിനുകൾ

Vande Bharat Sleeper Train for Kerala: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Vande Bharat Sleeper Train: വരുന്നൂ! കേരളത്തിലും വന്ദേ ഭാരത് സ്ലീപർ ട്രെയിനുകൾ

Vande Bharat Sleeper Train

Updated On: 

03 Jan 2026 | 05:04 PM

ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് . രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തവര്‍ഷം ഓഗസ്റ്റ് 15 ന് ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

അതേസമയം പശ്ചിമ ബംഗാളിനും അസമിനും ഇടയിലാകും ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സര്‍വീസ് നടത്തുക. ജനുവരി പകുതിയോടെ സർവീസ് ആരംഭിക്കും. വന്ദേഭാരത് ചെയർകാർ ട്രെയിനുകൾക്കു രാജ്യത്ത് വൻ സ്വീകാര്യതെയാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് അത്യാധുനിക സൗകര്യങ്ങളോടെ കൂടിയ സ്ലീപ്പർ ട്രെയിനുകൾ രാജ്യത്ത് എത്തുന്നത്. മണിക്കൂറിൽ 180 വരെ കിലോമീറ്റർ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേർക്ക് യാത്ര ചെയ്യാം. കേറ്ററിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കും.

Also Read:പ്ലാറ്റ്‌ഫോം മാറേണ്ട, ഒറ്റ യാത്രയില്‍ നഗരം ചുറ്റാം; ആൽഫ റൂട്ടുമായി ചെന്നൈ മെട്രോ

തേർഡ് എസിക്ക് ഭക്ഷണം ഉൾപ്പെടെ 2,300 രൂപയും സെക്കൻഡ് എസിക്ക് 3,000 രൂപയും ഫസ്റ്റ് എസിക്ക് 3,600 രൂപയുമായിരിക്കും ഏകദേശ ചാര്‍ജ്. ഇന്നലെ ട്രെയിനിന്‍റെ അന്തിമ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വന്ദേഭാരത് ട്രെയിൻ സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്.

കുലുക്കമില്ലാത്ത യാത്ര ഉറപ്പു നൽകുന്ന തരത്തിലാണ് ഇതിന്റെ സംവിധാനം. ട്രെയിനിൽ മികച്ച ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം, ശുചിത്വം, അണുമുക്തമായതും ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതുമായ അന്തരീക്ഷം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?