AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Railway update: റെയിൽവേയിൽ ഇനി അണ്ടർപാസുകളുടെ കാലം: പുതിയ പദ്ധതിയുമായി കേന്ദ്രം

Railway Ministry to Prioritize Underpasses Over Foot Over Bridges: പടികൾ കയറാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഫുട് ഓവർ ബ്രിഡ്ജുകൾ ഒഴിവാക്കി ട്രാക്കിലൂടെ നടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് പരിഗണിച്ചാണ് കൂടുതൽ സൗകര്യപ്രദമായ അണ്ടർപാസുകളിലേക്ക് റെയിൽവേ മാറുന്നത്. പ്രായമായവർ, ഭിന്നശേഷിക്കാർ, വലിയ ലഗേജുകളുമായി വരുന്ന യാത്രക്കാർ എന്നിവർക്ക് പടികൾ കയറാതെ തന്നെ അണ്ടർപാസുകൾ വഴി മറുപുറത്തെത്താം.

Railway update: റെയിൽവേയിൽ ഇനി അണ്ടർപാസുകളുടെ കാലം: പുതിയ പദ്ധതിയുമായി കേന്ദ്രം
Railway UnderpassImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Edited By: Arun Nair | Updated On: 28 Apr 2026 | 09:45 AM

ന്യൂഡൽഹി: റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുന്നതിനായി നിലവിലുള്ള ഫുട് ഓവർ ബ്രിഡ്ജുകൾക്ക് പകരം അണ്ടർപാസുകൾക്ക് മുൻഗണന നൽകാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. റെയിൽ ഭവനിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും ഇവയുടെ നിർമ്മാണം.

പടികൾ കയറാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഫുട് ഓവർ ബ്രിഡ്ജുകൾ ഒഴിവാക്കി ട്രാക്കിലൂടെ നടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് പരിഗണിച്ചാണ് കൂടുതൽ സൗകര്യപ്രദമായ അണ്ടർപാസുകളിലേക്ക് റെയിൽവേ മാറുന്നത്. പ്രായമായവർ, ഭിന്നശേഷിക്കാർ, വലിയ ലഗേജുകളുമായി വരുന്ന യാത്രക്കാർ എന്നിവർക്ക് പടികൾ കയറാതെ തന്നെ അണ്ടർപാസുകൾ വഴി മറുപുറത്തെത്താം.

Also Read – മലബാറുകാര്‍ക്ക് കനത്ത നിരാശ; ബെംഗളൂരു-കോഴിക്കോട് ട്രെയിനിന്റെ സമയത്തില്‍ മാറ്റം, വൈകിയോടും

സൈക്കിളുകൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടർ ഉൾപ്പെടെ കൊണ്ടുപോകാൻ കഴിയുന്ന രീതിയിലാണ് പുതിയ സബ്‌വേകൾ ഡിസൈൻ ചെയ്യുന്നത്. ട്രാക്ക് മുറിച്ചുകടന്നുള്ള അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. 2030-ഓടെ രാജ്യത്തെ ലെവൽ ക്രോസിംഗുകൾ പൂർണ്ണമായും ഇല്ലാതാക്കുക എന്ന റെയിൽവേയുടെ ബൃഹദ് പദ്ധതിയുടെ ഭാഗമാണിത്.

നഗരങ്ങളിലും ഗ്രാമങ്ങളിലും പുതിയ ഡിസൈൻ

നഗരങ്ങളിലും ഗ്രാമങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഡിസൈനിലുള്ള അണ്ടർപാസുകൾ നിർമ്മിക്കും. ഗ്രാമീണ മേഖലകളിൽ കർഷകർക്ക് അവരുടെ ഉപകരണങ്ങൾ ട്രാക്കിന് അപ്പുറത്തേക്ക് എത്തിക്കാൻ ഇത് വലിയ സഹായമാകും. നിലവിൽ ജനങ്ങൾ ഉപയോഗിക്കാൻ മടിക്കുന്ന സബ്‌വേകൾക്ക് പകരം ആകർഷകവും സൗകര്യപ്രദവുമായ ഡിസൈനുകളാകും നടപ്പിലാക്കുക.

ട്രെയിനുകളുടെ സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ റെയിൽവേ മികച്ച പുരോഗതി കൈവരിച്ചതായി മന്ത്രി യോഗത്തിൽ വിലയിരുത്തി. പല വെല്ലുവിളികൾക്കിടയിലും 85 ശതമാനത്തിലധികം സമയനിഷ്ഠ കൈവരിച്ച സോണുകളെ മന്ത്രി പ്രശംസിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സേവന നിലവാരത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Follow Us