Viral News: സ്റ്റിയറിംഗ് സഹായിക്ക് കൈമാറി, പിന്നാലെ കുഴഞ്ഞുവീണു; യാത്രക്കാരെ സുരക്ഷിതമാക്കി ഡ്രൈവറുടെ മരണം
Rajasthan Bus Driver Death: വലിയൊരു അപകടമാണ് അദ്ദേഹത്തിൻ്റെ സമയോജിതമായ ഇടപെടൽ മൂലം ഒഴിവായത്. ഉടൻ തന്നെ സതീഷ് റാവു എന്ന ബസ് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
താൻ മരിക്കാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും ബസിലുണ്ടായിരുന്ന ആളുകളുടെ ജിവന് ഒരു പോറൽ പോലും ഏല്പിക്കാതെ ആ ഡ്രൈവർ മടങ്ങി. രാജസ്ഥാനിലെ ജോധ്പൂർ-ഇൻഡോർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. എന്നാൽ കുഴഞ്ഞ് വീഴുമെന്ന് ഉറപ്പായപ്പോൾ അദ്ദേഹം തന്റെ സഹജീവനക്കാരന് സ്റ്റിയറിംഗ് കൈമാറുകയും ആ ബസിലെ മറ്റ് ജീവനുകളെ രക്ഷിക്കുകയും ചെയ്തു.
വലിയൊരു അപകടമാണ് അദ്ദേഹത്തിൻ്റെ സമയോജിതമായ ഇടപെടൽ മൂലം ഒഴിവായത്. ഉടൻ തന്നെ സതീഷ് റാവു എന്ന ബസ് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ബസിനുള്ളിൽ ഉണ്ടായിരുന്ന സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസ് ഓടിച്ചുകൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞുവീഴുന്നതും അരികിലിരുന്ന സഹപ്രവർത്തകന് സ്റ്റിയറിംഗ് കൈമാറുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.
മുൻ സീറ്റിലിരുന്ന യാത്രക്കാരിയായ ഒരു സ്ത്രീയാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഉടൻ തന്നെ മറ്റ് യാത്രക്കാർ അദ്ദഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കെൽവ രാജ്നഗറിന് സമീപമാണ് സംഭവം നടക്കുന്നത്. ദീർഘദൂര റൂട്ടുകളിലോടുന്ന ബസുകളുടെ പ്രോട്ടോക്കോൾ അനുസരിച്ച് ബസിലെ രണ്ട് ഡ്രൈവർമാർ ഉണ്ടായിരിക്കണം.