Attari – Wagah Border : ഏപ്രിൽ 30-ന് പാകിസ്ഥാനിൽ വിവാഹം, അതിർത്തിയിൽ കുടുങ്ങി രാജസ്ഥാൻ സ്വദേശി

തൻ്റെ വിവാഹത്തിനായി പാകിസ്ഥാനിലേക്ക് പോവേണ്ടതായിരുന്നു ഷൈതാൻ സിംഗിന്. എന്നാൽ അതിർത്തി അടച്ചതോടെ മറ്റ് മാർഗമില്ലാത്ത അവസ്ഥയിലാണിപ്പോൾ. ഭീകരർ ചെയ്തത് വലിയ തെറ്റ് തന്നെയാണെന്നും തൻ്റെ കല്യാണം എന്തായാലും മുടങ്ങുമെന്നും ഷൈതാൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു

Attari - Wagah Border : ഏപ്രിൽ 30-ന് പാകിസ്ഥാനിൽ വിവാഹം, അതിർത്തിയിൽ കുടുങ്ങി രാജസ്ഥാൻ സ്വദേശി

Attari Wagha Border

Published: 

26 Apr 2025 | 03:04 PM

പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിൻ്റെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും അതിർത്തി പങ്കിടുന്ന അട്ടാരി-വാഗ അതിർത്തിയും അടച്ചിരിക്കുകയാണ്. ഇതോടെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളുടെ അതിർത്തി കടന്നുള്ള സഞ്ചാരവും താത്കാലികമായി അവസാനിച്ചിരിക്കുകയാണ്. ഇതിനിടയിൽ കുടുങ്ങി പോയ മറ്റൊരു വ്യക്തിയുണ്ട്. രാജസ്ഥാൻ സ്വദേശിയായ ഷൈതാൻ സിംഗ്. നാല് വർഷം മുൻപാണ് പാകിസ്ഥാനിലെ സിന്ധി പ്രവിശ്യയിലെ യുവതിയുമായി ഷൈതാൻ സിംഗിൻ്റെ വിവാഹം ഉറപ്പിച്ചത്. എന്നാൽ പാകിസ്ഥാനിൽ നിന്നും വിസ ലഭിക്കാൻ വൈകി. ഫെബ്രുവരിയിലാണ് വിസ ലഭിച്ചത്. കാലാവധി മെയ്-12-ന് അവസാനിക്കുന്നതിനാൽ വീട്ടുകാർ ഏപ്രിൽ 30-ന് വിവാഹം നിശ്ചയിക്കുകയായിരുന്നു.

തൻ്റെ വിവാഹത്തിനായി പാകിസ്ഥാനിലേക്ക് പോവേണ്ടതായിരുന്നു ഷൈതാൻ സിംഗിന്. എന്നാൽ അതിർത്തി അടച്ചതോടെ മറ്റ് മാർഗമില്ലാത്ത അവസ്ഥയിലാണിപ്പോൾ. ഭീകരർ ചെയ്തത് വലിയ തെറ്റ് തന്നെയാണെന്നും തൻ്റെ കല്യാണം എന്തായാലും മുടങ്ങുമെന്നും ഷൈതാൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അതിർത്തി അടച്ചിരിക്കുന്നതിനാൽ (പാകിസ്ഥാനിലേക്ക്) പോകാൻ ഞങ്ങളെ അനുവദിക്കുന്നില്ല… ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സഹോദൻ്റെ വിവാഹത്തിനായി പാകിസ്ഥാനിലേക്ക് പോവാൻ ഇരിക്കുകയായിരുന്നു ഞാൻ. എൻ്റെ മുത്തശ്ശിയും, അവരുടെ നാല് ആൺമക്കളും പാകിസ്ഥാനിലാണ് താമസിക്കുന്നത്. അവരുടെ ഒരു മകൻ ഇന്ത്യയിലാണെന്നും സുരീന്ദർ സിംഗ് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു, അട്ടാരിയിലെ ചെക്ക്‌പോസ്റ്റ് ഉടനടി അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അംഗീകൃത രേഖകളുമായി കടന്നു പോയവർക്ക് 2025 മെയ് 1 ന് തിരികെ വരാം.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ