AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tirupati Laddu: വിൽപന വീണ്ടും വീണ്ടും മുന്നോട്ട്, 2024 നെ വെട്ടി 2025 ൽ റെക്കോഡ് കുതിപ്പുമായി തിരുപ്പതി ല‍‍ഡു

Record-breaking sales of Tirupati Laddu: ലഡ്ഡുവിന്റെ ഗുണമേന്മ മെച്ചപ്പെട്ടതിനെക്കുറിച്ചും ഭക്തർക്കിടയിൽ അഭിപ്രായങ്ങളുണ്ട്. ലഡ്ഡുവിന് ഇപ്പോൾ ഏകദേശം 6 മുതൽ 7 ദിവസം വരെ ഷെൽഫ് ലൈഫ് ഉണ്ടെന്നാണ് ഭക്തരുടെ അഭിപ്രായം.

Tirupati Laddu: വിൽപന വീണ്ടും വീണ്ടും മുന്നോട്ട്, 2024 നെ വെട്ടി 2025 ൽ റെക്കോഡ് കുതിപ്പുമായി തിരുപ്പതി ല‍‍ഡു
തിരുപ്പതി ലഡു (Social Media Image)Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 03 Jan 2026 | 06:27 AM

ഹൈദരാബാദ്: തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡ്ഡുവിന് 2025-ൽ റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ടുകൾ. മുൻവർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണ് ലഡ്ഡു വിൽപ്പനയിൽ ഇത്തവണ രേഖപ്പെടുത്തിയത്.
തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) പുറത്തുവിട്ട വിവരങ്ങൾ പ്രകാരമാണ് ലഡ്ഡു വിൽപ്പനയിലെ ഈ കുതിപ്പിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തു വന്നത്. ഈ കണക്കനുസരിച്ച് നോക്കിയാൽ 2024-നെ അപേക്ഷിച്ച് 2025-ൽ ലഡ്ഡു വിൽപ്പനയിൽ 10 ശതമാനത്തിന്റെ വർധനവുണ്ടായി.

ഡിസംബർ 27-ന് മാത്രം 5.13 ലക്ഷം ലഡ്ഡുവിൻ്റെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. ഇതിനു പിന്നാലെ ലഡ്ഡുവിന്റെ ഗുണനിലവാരത്തെയും ഷെൽഫ് ലൈഫിനെയും കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

 

ഷെൽഫ് ലൈഫിനെക്കുറിച്ചുള്ള ചർച്ചകൾ

 

ലഡ്ഡുവിന്റെ ഗുണമേന്മ മെച്ചപ്പെട്ടതിനെക്കുറിച്ചും ഭക്തർക്കിടയിൽ അഭിപ്രായങ്ങളുണ്ട്. ലഡ്ഡുവിന് ഇപ്പോൾ ഏകദേശം 6 മുതൽ 7 ദിവസം വരെ ഷെൽഫ് ലൈഫ് ഉണ്ടെന്നാണ് ഭക്തരുടെ അഭിപ്രായം. മുൻപ് ഒരാഴ്ചയ്ക്കുള്ളിൽ പൂപ്പൽ വന്നിരുന്ന സ്ഥാനത്ത്, ഇപ്പോൾ രണ്ടാഴ്ച വരെ കേടുകൂടാതെ ഇരിക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. രുചിയും ഗുണനിലവാരവും ഇനിയും മെച്ചപ്പെടുത്തണമെന്നാണ് ഭക്തരുടെ ആവശ്യം.