Tirupati Laddu: വിൽപന വീണ്ടും വീണ്ടും മുന്നോട്ട്, 2024 നെ വെട്ടി 2025 ൽ റെക്കോഡ് കുതിപ്പുമായി തിരുപ്പതി ല‍‍ഡു

Record-breaking sales of Tirupati Laddu: ലഡ്ഡുവിന്റെ ഗുണമേന്മ മെച്ചപ്പെട്ടതിനെക്കുറിച്ചും ഭക്തർക്കിടയിൽ അഭിപ്രായങ്ങളുണ്ട്. ലഡ്ഡുവിന് ഇപ്പോൾ ഏകദേശം 6 മുതൽ 7 ദിവസം വരെ ഷെൽഫ് ലൈഫ് ഉണ്ടെന്നാണ് ഭക്തരുടെ അഭിപ്രായം.

Tirupati Laddu: വിൽപന വീണ്ടും വീണ്ടും മുന്നോട്ട്, 2024 നെ വെട്ടി 2025 ൽ റെക്കോഡ് കുതിപ്പുമായി തിരുപ്പതി ല‍‍ഡു

തിരുപ്പതി ലഡു (Social Media Image)

Published: 

03 Jan 2026 | 06:27 AM

ഹൈദരാബാദ്: തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡ്ഡുവിന് 2025-ൽ റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ടുകൾ. മുൻവർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണ് ലഡ്ഡു വിൽപ്പനയിൽ ഇത്തവണ രേഖപ്പെടുത്തിയത്.
തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) പുറത്തുവിട്ട വിവരങ്ങൾ പ്രകാരമാണ് ലഡ്ഡു വിൽപ്പനയിലെ ഈ കുതിപ്പിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തു വന്നത്. ഈ കണക്കനുസരിച്ച് നോക്കിയാൽ 2024-നെ അപേക്ഷിച്ച് 2025-ൽ ലഡ്ഡു വിൽപ്പനയിൽ 10 ശതമാനത്തിന്റെ വർധനവുണ്ടായി.

ഡിസംബർ 27-ന് മാത്രം 5.13 ലക്ഷം ലഡ്ഡുവിൻ്റെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. ഇതിനു പിന്നാലെ ലഡ്ഡുവിന്റെ ഗുണനിലവാരത്തെയും ഷെൽഫ് ലൈഫിനെയും കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

 

ഷെൽഫ് ലൈഫിനെക്കുറിച്ചുള്ള ചർച്ചകൾ

 

ലഡ്ഡുവിന്റെ ഗുണമേന്മ മെച്ചപ്പെട്ടതിനെക്കുറിച്ചും ഭക്തർക്കിടയിൽ അഭിപ്രായങ്ങളുണ്ട്. ലഡ്ഡുവിന് ഇപ്പോൾ ഏകദേശം 6 മുതൽ 7 ദിവസം വരെ ഷെൽഫ് ലൈഫ് ഉണ്ടെന്നാണ് ഭക്തരുടെ അഭിപ്രായം. മുൻപ് ഒരാഴ്ചയ്ക്കുള്ളിൽ പൂപ്പൽ വന്നിരുന്ന സ്ഥാനത്ത്, ഇപ്പോൾ രണ്ടാഴ്ച വരെ കേടുകൂടാതെ ഇരിക്കുന്നുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. രുചിയും ഗുണനിലവാരവും ഇനിയും മെച്ചപ്പെടുത്തണമെന്നാണ് ഭക്തരുടെ ആവശ്യം.

Related Stories
Aviva Baig: ഫോട്ടോഗ്രാഫർ, കോടികളുടെ ബിസിനസ്; പ്രിയങ്ക ഗാന്ധിയുടെ ഭാവി മരുമകൾ ചില്ലറക്കാരിയല്ല!
Bullet train: തിരുവനന്തപുരത്ത് നിന്ന് കാസർകോ‌ട്ടേക്ക് ഒന്നരമണിക്കൂറിൽ എത്താം ഒന്നരവർഷത്തിനകം, ആദ്യ ബുള്ളറ്റ് ട്രെയിൻ സർവ്വീസ് ഈ ദിവസം മുതൽ
Indore Water Contamination: ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, മുനിസിപ്പൽ കമ്മീഷണർക്കെതിരെ നടപടി
Fastag: സ്വകാര്യ വാഹന ഉടമകൾക്ക് ആശ്വാസിക്കാം, ഫെബ്രുവരി 1 മുതൽ ഫാസ്‌ടാഗ് നടപടിക്രമങ്ങളിൽ പുതിയ മാറ്റം
Raihan Vadra: വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ​ഗാന്ധിയുടെ മകൻ
X Obscene Content: അശ്ലീല ഉള്ളടക്കം: എക്സിന് കേന്ദ്രത്തിൻ്റെ നോട്ടീസ്, 72 മണിക്കൂറിനകം നടപടിയെടുക്കണം
മരിച്ചവരുടെ സ്വർണം ധരിച്ചാൽ ദോഷമോ?
മുറിച്ച സവാള ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? ഇത് അപകടമാണേ
ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി