Republic Day 2026: പരേഡില്‍ പുരുഷസംഘത്തെ നയിക്കാന്‍ എത്തുന്നത് വനിതാ സിആര്‍പിഎഫ് ഓഫീസര്‍; ആരാണ് സിമ്രാന്‍ ബാല?

Simran Bala to command all-male CRPF marching contingent on Republic Day: റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്മാര്‍ മാത്രം അണിനിരക്കുന്ന സിആര്‍പിഎഫ് സംഘത്തെ നയിക്കുന്നത് വനിതാ ഓഫീസര്‍. അസിസ്റ്റന്റ് കമാന്‍ഡന്റ് സിമ്രാന്‍ ബാലയാണ് ചരിത്രനേട്ടത്തിന്റെ ഭാഗമാകുന്നത്.

Republic Day 2026: പരേഡില്‍ പുരുഷസംഘത്തെ നയിക്കാന്‍ എത്തുന്നത് വനിതാ സിആര്‍പിഎഫ് ഓഫീസര്‍; ആരാണ് സിമ്രാന്‍ ബാല?

Simran Bala

Published: 

23 Jan 2026 | 07:24 AM

ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്മാര്‍ മാത്രം അണിനിരക്കുന്ന സിആര്‍പിഎഫ് സംഘത്തെ നയിക്കുന്നത് ഒരു വനിതാ ഓഫീസര്‍. 26-കാരിയായ അസിസ്റ്റന്റ് കമാന്‍ഡന്റ് സിമ്രാന്‍ ബാലയാണ് ചരിത്രനേട്ടത്തിന്റെ ഭാഗമാകുന്നത്. ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ സിആര്‍പിഎഫ് സംഘത്തെ ഒരു വനിത നയിക്കുന്നത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയാണ് സിമ്രാന്റെ സ്വദേശം.

വിവിധ തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമാണ് സിമ്രാന്‍ ബാലയെ പരേഡ് നയിക്കാന്‍ തിരഞ്ഞെടുത്തത്. കര്‍ത്തവ്യപഥില്‍ ആഴ്ചകളോളം റിഹേഴ്‌സലുകല്‍ നീണ്ടുനിന്നു. 140-ലധികം പുരുഷ ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് സിമ്രാന്‍ ബാല നയിക്കുന്നത്.

ഈ അവസരം വലിയൊരു ബഹുമതിയും, ഉത്തരവാദിത്തവുമായി കാണുന്നുവെന്ന് ഒരു ദേശീയ മാധ്യമത്തോട് സിമ്രാന്‍ ബാല പ്രതികരിച്ചു. സിആർപിഎഫ് സംഘത്തെ നയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഒരു മാസം മുമ്പാണ് തയ്യാറെടുപ്പുകൾ ആരംഭിച്ചത്. കർശനമായ ഡ്രിൽ പരിശീലനങ്ങൾ തങ്ങള്‍ നടത്തിയെന്നും അവര്‍ വ്യക്തമാക്കി.

Also Read: Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍

റിപ്പബ്ലിക് ദിന പരേഡില്‍ സാധാരണ ഇത്തരം പരേഡുകള്‍ പുരുഷന്മാരാണ് നയിച്ചിരുന്നത്. സ്ത്രീകൾ മാത്രമുള്ളതോ മിക്സഡ് കമാൻഡന്റുകൾ നയിക്കുന്നതോ ആയ സൈനിക വിഭാഗങ്ങളെ വനിതാ ഓഫീസര്‍മാര്‍ നയിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്മാര്‍ മാത്രം അണിനിരക്കുന്ന ഒരു സംഘത്തെ വനിത നയിക്കുന്നത് അപൂര്‍വമാണ്.

സിആർപിഎഫിൽ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (അസിസ്റ്റന്റ് കമാൻഡന്റ്‌സ്) പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചാണ് സിമ്രാന്‍ ബാല സിആര്‍പിഎഫിന്റെ ഭാഗമായത്. ഗുരുഗ്രാമിലെ സിആർപിഎഫ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി. ആ ബാച്ചിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളായിരുന്നു സിമ്രാന്‍ ബാല.

ഛത്തീസ്ഗഡിലെ ബസ്തരിയ ബറ്റാലിയനിലായിരുന്നു ആദ്യ ഓപ്പറേഷണൽ പോസ്റ്റിങ്‌. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ സിആർപിഎഫ് എപ്പോഴും സിമ്രാന്‍ ബാല മുന്‍നിരയിലാണെന്ന് പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ