RG Kar Rape Murder Case: അതിധാരുണ കൊലയ്ക്ക് നീതി…; സജ്ഞയ് റോയ്ക്ക് ജീവപര്യന്തം

RG Kar Rape Murder Case Verdict Update: അതിക്രൂരവും രാജ്യത്തെ നടുക്കിയതുമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്നുള്ള സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ജീവപര്യന്തം തടവോ പരമാവധി വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് സഞ്ജയ് റോയ്ക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു.

RG Kar Rape Murder Case: അതിധാരുണ കൊലയ്ക്ക് നീതി...; സജ്ഞയ് റോയ്ക്ക് ജീവപര്യന്തം

പ്രതി സജ്ഞയ് റോയ്

Updated On: 

20 Jan 2025 | 03:03 PM

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ (RG Kar Rape Murder Case) ഇരയ്ക്ക് നീതി. കേസിലെ പ്രതിയായ സഞ്ജയ് റോയ്ക്ക് ജീവപര്യന്തം. പ്രതി ജീവതാന്ത്യം വരെ ജയിലിൽ തുടരണം. 50,000 രൂപ പിഴയും പ്രതി അടയ്ക്കണം. കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ വെള്ളിയാഴ്ച്ച സഞ്ജയ് റോയ് കുറ്റകാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ്റെ വാദം ശരിവച്ചുകൊണ്ടാണ് കോടതിയുടെ വിധി.

17 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ ആ തുക തങ്ങൾക്ക് വേണ്ടെന്ന നിലപാടിലാണ് ഡോക്ടറുടെ കുടുംബം. അപൂർവങ്ങളിൽ അപൂർവം എന്ന വാദം കോടതി തള്ളി. ഒരു പെൺകുട്ടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നും കോടതി നിരീക്ഷിച്ചു.

താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുകയാണ് പ്രതി. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണമെന്നും അതിനുള്ള അവസരം നൽകണമെന്നും പ്രതിഭാ​ഗം അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു. പ്രതിയുടെ മാനസിക നിലയടക്കം പരിശോധിക്കണമെന്നുമാണ് പ്രതിഭാ​ഗത്തിൻ്റെ വാദം. അതിക്രൂരവും രാജ്യത്തെ നടുക്കിയതുമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്നുള്ള സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ജീവപര്യന്തം തടവോ പരമാവധി വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് സഞ്ജയ് റോയ്ക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു.

എന്നാൽ താൻ നിരപരാധിയാണെന്നും കേസിൽ പോലീസ് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും കുടിക്കിയതാണെന്നുമാണ് സജ്ഞയ് കോടതിയിൽ വാദിച്ചത്. സമൂ​ഹത്തിന് മുതൽകൂട്ടാവേണ്ട ഡോക്ടറെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയതെന്നും അതിനാൽ പ്രതിക്ക് ലഭിക്കേണ്ടതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

കേസിന്റെ നാൾവഴികൾ ഇങ്ങനെ

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവമായിരുന്നു കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. 2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പിറ്റേ ദിവസം തന്നെ പ്രതി സജ്ഞയ് റോയിയെയും അറസ്റ്റ് ചെയ്തു.

ഡോക്ടർ കൊല്ലപ്പെട്ട ദിവസം രാത്രി 11 മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ആ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. തുടർന്ന് ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പുലർച്ചെ നാലുമണിയോടെയാണ് ഇയാൾ എത്തിയത്. ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയർഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ പ്രതിയെ പിടികൂടാനുള്ള നിർണായക തെളിവായത്.

സിസിടിവി ദൃശ്യങ്ങളിൽ ആശുപത്രിക്കുള്ളിൽ കയറിയ സജ്ഞയ് 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ പുറത്തുപോകുന്നത് കണ്ടെത്തിയിരുന്നു. സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച പ്രതി ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ശ്വാസംമുട്ടിച്ച് അതിദാരുണമായി അവരെ കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗത്തിന് പിന്നാലെയാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ സംഭവത്തിൽ രാജ്യത്തൊട്ടാകെ പ്രതിഷേധം ശക്തമാവുകയും കോടതി പിന്നീട് കേസ് സിബിഐയ്ക്ക് കൈമാറുകയുമായിരുന്നു. കേസിൽ പ്രതിയുടെ വസ്ത്രത്തിൽ നിന്നും ചെരുപ്പിൽ നിന്നും വനിതാ ഡോക്ടറുടെ രക്തസാമ്പിളുകൾ കണ്ടെത്തിയതും നിർണായക തെളിവുകളാണ്. ഡിഎൻഎ പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ