Road Accident Cashless Treatment: റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഇനി സൗജന്യ ചികിത്സ; 1.5 ലക്ഷം രൂപയുടെ സഹായവുമായി കേന്ദ്രം

Cashless Treatment For Road Accident Victims: 2025 മെയ് 5 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. റോഡപകടങ്ങളില്‍ പെടുന്ന ഏതൊരാള്‍ക്കും ഈ പദ്ധതിക്ക് കീഴില്‍ സൗജന്യ ചികിത്സ ലഭിക്കുന്നതാണ്.

Road Accident Cashless Treatment: റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഇനി സൗജന്യ ചികിത്സ; 1.5 ലക്ഷം രൂപയുടെ സഹായവുമായി കേന്ദ്രം

Modi

Published: 

06 May 2025 15:53 PM

ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി പ്രകാരം ഒരാള്‍ക്ക് 1.5 ലക്ഷം രൂപ വരെ ചികിത്സയ്ക്കായി ലഭിക്കും. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമായാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്.

2025 മെയ് 5 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. റോഡപകടങ്ങളില്‍ പെടുന്ന ഏതൊരാള്‍ക്കും ഈ പദ്ധതിക്ക് കീഴില്‍ സൗജന്യ ചികിത്സ ലഭിക്കുന്നതാണ്.

പോലീസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ വിഭാഗം തുടങ്ങിയവയുമായി ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അതോറിറ്റിയ്ക്കാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. അപകടം നടന്ന ദിവസം മുതല്‍ പരമാവധി ഏഴ് ദിവസം വരെ ഇരയ്ക്ക് പണരഹിത ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ഓരോ സംസ്ഥാനത്തിലെയും കേന്ദ്ര ഭരണ പ്രദേശത്തിലെയും സംസ്ഥാന റോഡ് സുരക്ഷ കൗണ്‍സില്‍ പദ്ധതി നടപ്പാക്കുന്നതിന് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കും. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു. ഇതില്‍ എന്‍എച്ച്എ, ആഭ്യന്തര മന്ത്രാലയം, ധനകാര്യം, ആരോഗ്യം, തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ തുടങ്ങിയവയിലെ അംഗങ്ങളും ഉള്‍പ്പെടുന്നു.

Also Read: Vande Bharat Ticket Price: വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയും? മാറ്റത്തിനൊരുങ്ങി റെയിൽവേ

റോഡ് സുരക്ഷയും ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്തുന്നതിനായി 2024 മാര്‍ച്ച് 14ന് ആരംഭിച്ച ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ നടപ്പാക്കുന്ന സൗജന്യ ചികിത്സയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും