US Aid Funds: തെരഞ്ഞെടുപ്പില്‍ യുഎസ് എയിഡ് ഫണ്ട് ഉപയോഗം; ആര്‍ക്കാണ് ലഭിച്ചതെന്ന് പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രി

USAID Fund in Indian Election: ഇന്ത്യയില്‍ പോളിങ് ശതമാനം ഉയര്‍ത്തുന്നതിനായി തെരഞ്ഞെടുപ്പ് മേഖലയില്‍ ഇടപെടുന്നതിനായി യുഎസ് 170 കോടി രൂപ ചെലവാക്കിയെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്തുകൊണ്ടാണ് അമേരിക്കയില്‍ വോട്ടര്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനായി ഇതുപോലെ പണം ചെലവഴിക്കാത്തതെന്നും ട്രംപ് ചോദിച്ചിരുന്നു.

US Aid Funds: തെരഞ്ഞെടുപ്പില്‍ യുഎസ് എയിഡ് ഫണ്ട് ഉപയോഗം; ആര്‍ക്കാണ് ലഭിച്ചതെന്ന് പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രി

എസ് ജയശങ്കര്‍

Published: 

23 Feb 2025 | 06:55 AM

ന്യൂഡല്‍ഹി: ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനായി യുഎസ് എയിഡ് ഫണ്ട് ഉപയോഗിച്ചതില്‍ ആശങ്ക രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ആര്‍ക്കാണ് ഫണ്ട് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എയിഡ് ഫണ്ട് തന്റെ സുഹൃത്ത് മോദിക്ക് ലഭിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ഇന്ത്യയില്‍ പോളിങ് ശതമാനം ഉയര്‍ത്തുന്നതിനായി തെരഞ്ഞെടുപ്പ് മേഖലയില്‍ ഇടപെടുന്നതിനായി യുഎസ് 170 കോടി രൂപ ചെലവാക്കിയെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്തുകൊണ്ടാണ് അമേരിക്കയില്‍ വോട്ടര്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനായി ഇതുപോലെ പണം ചെലവഴിക്കാത്തതെന്നും ട്രംപ് ചോദിച്ചിരുന്നു.

യുഎസ് എയിഡ് വഴി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഇടപെടുന്നതിനായി യുഎസ് ഫണ്ട് ചെലവഴിച്ചതില്‍ ഡൊണാള്‍ഡ് ട്രംപ് മുന്‍ പ്രസിഡന്റായ ജോ ബെഡനെതിരെ ആയുധമാക്കുകയാണ്. ഇന്ത്യയില്‍ ഇഷ്ടക്കാരെ തെരഞ്ഞെടുക്കുന്നതിനായി ബൈഡന്‍ ശ്രമിച്ചതായി ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയിലെ വിവിധ സംഘടനകള്‍ക്ക് നല്‍കിയത് കൈക്കൂലിയാണെന്നും ഇതില്‍ നിന്നെല്ലാം തിരികെ വിഹിതം അമേരിക്കയിലേക്ക് തന്നെ എത്തുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്. യുഎസിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിന് ജോ ബൈഡന് താത്പര്യമില്ലായിരുന്നോ എന്നും ട്രംപ് ചോദിച്ചു.

എന്നാല്‍ ഇന്ത്യയ്ക്കായിരുന്നില്ല ബംഗ്ലാദേശിനാണ് യുഎസ് ഫണ്ട് ലഭിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ട് വന്നത് ഫണ്ട് സ്വീകരിച്ച കോണ്‍ഗ്രസ് സംഘടനകളെ രക്ഷിക്കാനാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Also Read: Tunnel Collapses In Telangana: തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു; 30ഓളം പേർ ഉള്ളിൽ കുടുങ്ങിയതായി സംശയം

അതേസമയം, ചെരഞ്ഞെടുപ്പ് രംഗത്തെ യുഎസ് ഇടപെടല്‍ ആശങ്കജനകമാണെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു. സംഭവം അന്വേഷിച്ച് വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു എങ്കിലും ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്ക് വിഷയം കൈമാറിയോ എന്ന കാര്യം വ്യക്തമല്ല.

Related Stories
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ