Sabarimala Women Entry: കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് എങ്ങനെ പറയും?; ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീം കോടതി

Sabarimala Women Entry Latest Update: ഹർജിക്കാരുടേത് അനാവശ്യ ഇടപെടലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഇതിനോട് യോജിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ വിധിക്കാനാകുമെന്നതായിരുന്നു ചോദ്യം. 10 വയസ് മുതൽ 50 വരെയുള്ളവർക്ക് മാത്രമാണ് വിലക്ക്. ഇത് ലിംഗവിവേചനമല്ലെന്ന് ദേവസ്വം ബോർഡിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു.

Sabarimala Women Entry: കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് എങ്ങനെ പറയും?; ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീം കോടതി

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 29 Apr 2026 | 10:38 PM

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനുമായി (Sabarimala Women Entry) ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസിക്കുന്ന ഒരു ആചാരത്തെ കോടതി എങ്ങനെ തെറ്റാണെന്ന് പറയാനാകുമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചത്. അവിശ്വാസികളുടെ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

സാമൂഹിക പരിഷ്ക്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നാണ് കേസിൽ ജസ്റ്റിസ് നാഗരത്നയുടെ വാദം. ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് വിയാണ് ഹാജരായത്. ഈ വാദത്തിനിടെയാണ് സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം.

ALSO READ: വനിത സംവരണ ഭേദഗതി ബില്ലുമായി കേന്ദ്ര സ‍ർക്കാർ, പാർലമെന്‍റ് സമ്മേളനം നാളെ മുതൽ

ഹർജിക്കാരുടേത് അനാവശ്യ ഇടപെടലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഇതിനോട് യോജിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ വിധിക്കാനാകുമെന്നതായിരുന്നു ചോദ്യം.

യുവതി പ്രവേശനത്തിന് വിലക്കുള്ള ഒരെയൊരു ക്ഷേത്രം ശബരിമലയാണ്. അതിന് കാരണം അവിടുത്തെ പ്രതിഷ്ഠയാണ്. വ്രതം എടുത്ത് ആർക്കും ശബരിമലയിൽ പോകാം. 10 വയസ് മുതൽ 50 വരെയുള്ളവർക്ക് മാത്രമാണ് വിലക്ക്. ഇത് ലിംഗവിവേചനമല്ലെന്ന് ദേവസ്വം ബോർഡിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. വർഷങ്ങളായി ശബരിമലയിലും ഗുരുവായൂരൂം നിലനിൽക്കുന്ന ആചാരങ്ങളെ ചോദ്യം ചെയ്താൽ അംഗീകരിക്കാനാകില്ലെന്നും ബോർഡ് വാദത്തിനിടെ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനം

2018 സെപ്റ്റംബറിൽ ആയിരുന്നു ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ ബിന്ദു അമ്മിണി, കനക ദുർഗ തുടങ്ങിയ രണ്ട് സ്ത്രീകൾ ക്ഷേത്രത്തിലത്തി ദർശനം നടത്തി. ഇതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വലിയ പ്രോക്ഷോഭങ്ങളും ഉണ്ടായി.

പ്രധാന നിരീക്ഷണങ്ങൾ

Follow Us
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി