Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?

Mumbai Weather Today: IMD Issues Red Alert as Heavy Rain Batters City: കൊങ്കണ്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കാലാവസ്ഥയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?

മുംബൈ കാലാവസ്ഥ

Updated On: 

23 Jul 2026 | 08:07 AM

മുംബൈ: കനത്ത മഴയില്‍ വലഞ്ഞ് മുംബൈ. അടുത്ത മണിക്കൂറുകളില്‍ മുംബൈയിലും മറ്റ് മേഖലകളിലും കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊങ്കണ്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കാലാവസ്ഥയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

സ്‌കൂളുകള്‍ക്ക് അവധി

മോശം കാലാവസ്ഥ കണക്കിലെടുത്ത് പാല്‍ഘര്‍ ജില്ലാ ഭരണകൂടം ജൂലൈ 23 വ്യാഴാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കാലാവസ്ഥ മോശമായി തുടരുന്നതിനാല്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് അവധി നല്‍കിയതെന്ന് പാല്‍ഘര്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. പാല്‍ഘറില്‍ കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തില്‍ വരും ദിവസങ്ങളിലും കനത്ത മഴ തുടരാന്‍ തന്നെയാണ് സാധ്യത.

മുംബൈയില്‍ അവധിയുണ്ടോ?

മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നുണ്ടെങ്കിലും നിലവില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. കാലാവസ്ഥ കൂടുതല്‍ മോശമാകുന്ന സാഹചര്യത്തില്‍ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയുള്ളൂ. നിലവില്‍ അത്തരമൊരു അറിയിപ്പ് വന്നിട്ടില്ല. മഴയുടെ സാഹചര്യം വിലയിരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്ന കാര്യം ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Also Read: Sikkim Tunnel Collapse : സിക്കീമിലെ തുരങ്കം തകർന്നുള്ള അപകടത്തിൽ മരണം 20 ആയി, കാണാതായവരിൽ കോട്ടയം സ്വദേശിയും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം തുടങ്ങിയവര്‍ നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മാതാപിതാാക്കളും വിദ്യാര്‍ഥികളും മുന്നോട്ടുപോകണമെന്നും അധികൃതര്‍ വ്യക്തമാക്കി. മേഖലയിലുടനീളം മഴ തുടരുന്നതിനാല്‍ ജാഗ്രാത പാലിക്കാനും കാലാവസ്ഥ അപ്‌ഡേറ്റുകള്‍ കൃത്യമായി നിരീക്ഷിച്ച് സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായതോ, അതിശക്തമായതോ ആയ മഴ മുംബൈ നഗരത്തിലെത്താനാണ് സാധ്യത. കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് മുംബൈയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പം നിറഞ്ഞ കാറ്റ് മൂലം മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.

ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാല്‍ഘറിലും റായ്ഗഡിലും ഇന്ന് (ജൂലൈ 23 വ്യാഴം) കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.

English Summary

The India Meteorological Department (IMD) has issued a red alert for heavy rainfall in Mumbai, Thane and Palghar. Authorities have declared a school holiday today as intense rain continues to affect the region. Residents have been advised to remain cautious and follow official weather updates.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ