കേതൻ അഗർവാൾ കൊലപാതകം; പ്രതികളായ സിയയും കാമുകനും രഹസ്യമായി വിവാഹം കഴിച്ചതായി സംശയം
Lohagad Fort Murder: Floral Garland Photo Sparks Secret Marriage Probe: ലഭിച്ച ചിത്രവും ഇരുവരും രാജസ്ഥാനിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട മറ്റു തെളിവുകളും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഈ വർഷം ജൂൺ 16-നാണ് മഹാരാഷ്ട്രയിൽ ലോഹഗട്ട് കോട്ടയ്ക്ക് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കേതൻ അഗർവാളിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കേതൻ്റെ പ്രതിശ്രുത വധു സിയ ഗോയലും ഇവരുടെ കാമുകൻ ചേതൻ ചൗധരിയും അറസ്റ്റിലായിരുന്നു

കേതൻ അഗർവാൾ, സിയ ഗോയൽ
കേതൻ അഗർവാൾ കൊലപാതക കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേസിൽ മുഖ്യ പ്രതിയായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും തമ്മിൽ രഹസ്യമായി വിവാഹം കഴിച്ചാതായുള്ള സംശയത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നത്. 2025 ഡിസംബറിൽ രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ വച്ച് സിയയും ചേതനും രഹസ്യമായി വിവാഹിതരായെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച വാട്ട്സ് ആപ്പ് ചാറ്റുകളിൽ നിന്നുമാണ് പൊലീസിന് ഇവർ തമ്മിലുള്ള രഹസ്യ വിവാഹത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
ഇതോടെ വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും തെളിവുകൾ കണ്ടെത്തുന്നതിനുമായി പൂനെ റൂറൽ പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ജൂലൈയിൽ രാജസ്ഥാനിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി എന്നതിന് ക്ഷേത്രത്തിലെ രജിസ്റ്ററുകളിലോ മറ്റു രേഖകളിലോ വിവരങ്ങൾ കണ്ടെത്താനായിട്ടില്ല. വിവാഹം നടന്നു തെളിയിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എങ്കിലും ഇത്തരത്തിലുള്ള ദൃശ്യങ്ങളും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
Also Read: Bengaluru Rain: ബെംഗളൂരുവില്‍ കനത്ത മഴ, റോഡുകള്‍ വെള്ളത്തില്‍; യാത്രക്കാര്‍ ശ്രദ്ധിക്കാം
എന്നാൽ സിയ ഗോയലും ചേതൻ ചൗധരിയും നവദമ്പതികളെപ്പോലെ പൂമാലകൾ അണിഞ്ഞ് നിൽക്കുന്ന ചിത്രം അന്വേഷണത്തിനിടെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. കുറ്റപത്രത്തിനൊപ്പം പ്രധാന തെളിവായി ഈ ഫോട്ടോയും കൊടതിയിൽ സമർപ്പിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. സിയയും ചേതനും തമ്മിലുള്ള ബന്ധത്തിൻ്റെ യഥാർത്ഥ സ്വഭാവം കണ്ടെത്താനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. കേതൻ അഗർവാളുമായുള്ള സിയയുടെ വിവാഹം നിശ്ചയിക്കുന്നതിന് മുൻപ് തന്നെ ഇരുവരും വിവാഹിതരായിരുന്നോ എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ലഭിച്ച ചിത്രവും ഇരുവരും രാജസ്ഥാനിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട മറ്റു തെളിവുകളും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഈ വർഷം ജൂൺ 16-നാണ് മഹാരാഷ്ട്രയിൽ ലോഹഗട്ട് കോട്ടയ്ക്ക് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കേതൻ അഗർവാളിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കേതൻ്റെ പ്രതിശ്രുത വധു സിയ ഗോയലും ഇവരുടെ കാമുകൻ ചേതൻ ചൗധരിയും അറസ്റ്റിലായിരുന്നു. പിന്നാലെ നടന്ന വിശദമായ അന്വേഷണത്തിലാണ് സിയയും കാമുകനും നേരത്തെ തന്നെ വിവാഹിതരായിരുന്നു എന്ന സംശയത്തിന് കാരണമായ തെളിവുകൾ പൊലീസിന് ലഭിച്ചത്.
English Summary
Police investigating the Ketan Agarwal murder suspect that accused Siya Goyal and her lover Chetan Chaudhary secretly married in Rajasthan. A recovered photograph showing them in garlands has been submitted as evidence.