Seelampur Murder: 17കാരനെ അച്ഛൻറെ മുന്നിലിട്ട് കുത്തിക്കൊന്നു; ‘ലേഡി ഡോൺ’ അറസ്റ്റിൽ

Seelampur Murder Case Updates: കൊലപാതകത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ലേഡി ഡോൺ സിക്രയ്ക്കും സഹോദരൻ സാഹിലിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട 17കാരന്റെ കുടുംബം ആരോപിച്ചു.

Seelampur Murder: 17കാരനെ അച്ഛൻറെ മുന്നിലിട്ട് കുത്തിക്കൊന്നു; ലേഡി ഡോൺ അറസ്റ്റിൽ

ലേഡി ഡോൺ സിക്ര

Published: 

19 Apr 2025 07:03 AM

സീലാംപൂർ (ഡൽഹി): ഡൽഹിയിലെ സീലാംപൂരിൽ 17കാരനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ‘ലേഡി ഡോൺ’ സിക്രയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ബന്ധു ഉൾപ്പടെ മൂന്ന് യുവാക്കൾ കൂടി പോലീസ് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വ്യാഴാഴ്ച വൈകീട്ട് സീലാംപൂരിൽ വെച്ചാണ് 17കാരനെ നാലംഗ സംഘം പിതാവിന്റെ മുന്നിലിട്ട് കുത്തിക്കൊന്നത്.

കൊലപാതകത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ലേഡി ഡോൺ സിക്രയ്ക്കും സഹോദരൻ സാഹിലിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട 17കാരന്റെ കുടുംബം ആരോപിച്ചു. സിക്രയും കൂട്ടാളികളും സീലാംപൂരിൽ തോക്കുമായി റോന്ത് ചുറ്റുന്നത് പതിവാണെന്ന് നാട്ടുകാരും പറഞ്ഞു. സംഭവത്തിൽ പോലീസ് ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു. ഇതോടെയാണ് സിക്രയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. വ്യാപകമായ തിരച്ചിലിനൊടുവിൽ സിക്രയെ പോലീസ് പിടികൂടുകയായിരുന്നു.

ALSO READ: വെൻറിലേറ്ററിൽ എയർഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവം; ആശുപത്രി ടെക്നീഷ്യൻ അറസ്റ്റിൽ

സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പൊലീസിന് നിർദേശം നൽകി. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഹഷിം ബാബയുടെ വനിതാ സുഹൃത്ത് കൂടിയായ സിക്ര ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതുൾപ്പടെ പല കേസുകളിലും പ്രതിയാണ്. സമൂഹ മാധ്യമങ്ങളിൽ സിക്രയെ നിരവധി പേരാണ് പിന്തുടരുന്നത്. തോക്കുകൾ കൈവശം വെച്ചുള്ള ചിത്രങ്ങൾ ഉൾപ്പടെ സിക്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും