Seema Haider: ‘പബ്ജി പ്രണയ നായിക’ സീമ ഹൈദറിനെ ഓര്‍മയില്ലേ? ഇപ്പോള്‍ യൂട്യൂബ് താരം, മാസം ഒരുലക്ഷം രൂപവരെ വരുമാനം

Seema Haider's Inspiring Journey: നിലവില്‍ ബ്രാന്‍ഡ് പ്രൊമോഷന്‍ ഉള്‍പ്പെടെ 80,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ പ്രതിമാസം ലഭിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍നിന്നുള്ള പ്രതിഫലമാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രധാന വരുമാനവും

Seema Haider: ‘പബ്ജി പ്രണയ നായിക’ സീമ ഹൈദറിനെ ഓര്‍മയില്ലേ? ഇപ്പോള്‍ യൂട്യൂബ് താരം, മാസം ഒരുലക്ഷം രൂപവരെ വരുമാനം

Seema Haider

Updated On: 

21 Feb 2025 | 07:48 AM

‘പബ്ജി പ്രണയ നായിക’ സീമ ഹൈദറിനെ ഓര്‍മയില്ലേ? പബ്ജി ​​ഗെയിമിലൂടെ പ്രണയത്തിലായി ഒടുവിൽ കാമുകനൊപ്പം ജീവിക്കാനായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ യുവതിയാണ് സീമ ഹൈദര്‍. രണ്ട് വർഷം മുൻപായിരുന്നു സംഭവം. വാർത്തകളും സോഷ്യൽ മീഡിയയിൽ സീമ ഹൈദറും പ്രണയവും ചർച്ചയായിരുന്നു. അനധിക‍ൃതമായി രാജ്യത്ത് പ്രവേശിച്ച സീമ ഹൈദര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ഇവരുടെ പബ്ജി പ്രണയകഥ പുറം ലോകം അറിയുന്നത്.

കാമുകനായ നോയിഡ സ്വദേശി സച്ചിൻ മീണയ്ക്കൊപ്പം ജീവിക്കാനായാണ് വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ സീമ ഹൈദര്‍ ഇന്ത്യയിലേക്ക് എത്തിയത്. നേപ്പാൾ അതിർത്തി വഴിയാണ് യുവതി രാജ്യത്തേക്ക് പ്രവേശിച്ചത്. ഒപ്പം നാലുകുട്ടികളുമുണ്ടായിരുന്നു. തുടർന്ന് സച്ചിനൊപ്പം താമസിച്ച യുവതി നിയമപരമായി വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാക് സ്വദേശിയാണെന്ന വിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലാവുകയായിരുന്നു. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങുകയും സച്ചിനെ നിയമപരമായി വിവാഹം കഴിച്ചു. ഇതിനിടെയിൽ പലതരത്തിലുള്ള ഭീഷണിയും സീമയെ തേടി എത്തി.

Also Read:ക്രൈംബ്രാഞ്ച് ഓഫീസറാണെന്ന് മാട്രിമോണിയല്‍ സൈറ്റിലൂടെ തെറ്റിധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

അതിർത്തി ഭേദിച്ചുള്ള സീമയുടെയും സച്ചിന്റെയും പ്രണയം ഇപ്പോഴും സന്തോഷമായി മുന്നോട്ട് പോകുകയാണ്. സീമ ഇപ്പോൾ ഒരു സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്ററാണ്. സോഷ്യൽ മീഡിയയിൽ സജീവമായി ഇരുവർക്കും നിലവിൽ ആറ് യൂട്യൂബ് ചാനലുകളാണുള്ളത്. കുടുംബത്തിലെ പ്രധാന വരുമാനമാർ​ഗം സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ്. ദമ്പതികളുടെ പ്രധാനചാനലിന് തന്നെ ഒരുമില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഫാമിലി വ്‌ളോഗ്, ഡെയ്‌ലി ലൈഫ് വീഡിയോകള്‍ തുടങ്ങിയവയാണ് ഇരുവരും തങ്ങളുടെ ചാനലുകളില്‍ പ്രധാനമായും അപ് ലോഡ് ചെയ്യുന്നത്. സീമ ഇപ്പോൾ ​ഗർഭിണിയാണ് അടുത്തിടെ ഗര്‍ഭകാലത്തെ വിശേഷങ്ങളും ദമ്പതിമാര്‍ തങ്ങളുടെ ചാനലിലൂടെ പങ്കുവച്ചിരുന്നു.

ആദ്യമായി തനിക്ക് യൂട്യൂബിലൂടെ 45,000 രൂപയാണ് വരുമാനം ലഭിച്ചതെന്ന് സീമ ഹൈദര്‍ വെളിപ്പെടുത്തിയിരുന്നു.നിലവില്‍ ബ്രാന്‍ഡ് പ്രൊമോഷന്‍ അടക്കം 80,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ പ്രതിമാസം വരുമാനം ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് വരുമാനം ലഭിച്ചതോടെ ഭര്‍ത്താവിനോട് ജോലി വിടാനും കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സീമ ഹൈദര്‍ ഉപദേശിക്കുകയും ചെയ്തിരുന്നു.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ