എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡനാരോപണം, വീഡിയോയിൽ വിമർശനം

Koneti Adimulam Mee Too Case: അതേസമയം തെലുങ്ക് ദേശം പാർട്ടി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണങ്ങൾ എംഎൽഎയും തള്ളിയിട്ടുണ്ട്

എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡനാരോപണം, വീഡിയോയിൽ വിമർശനം

Tdp mla Koneti Adimulam | Credits: Facebook

Updated On: 

05 Sep 2024 14:03 PM

അമരാവതി: ആന്ധ്രാപ്രദേശ് തെലുങ്കുദേശം പാർട്ടി (ടിഡിപി) എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡനാരോപണം.  ടിഡിപി എംഎൽഎ കോനേറ്റി ആദിമൂലത്തിനെതിരെയാണ് പരാതി. എംഎൽഎയ്ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ വീഡിയോ എവിടെവെച്ച് എപ്പോൾ ചിത്രീകരിച്ചുവെന്ന് വ്യക്തമല്ല. ഇത് എംഎൽഎയുടെ ദൃശ്യങ്ങൾ ലീക്കായതെന്നാണ് ആരോപണം.

അതേസമയം, കോനേറ്റി ആദിമൂലം  ആരോപണങ്ങൾ നിഷേധിച്ചു, സ്വന്തം പാർട്ടിയിലെ നേതാക്കൾ തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്നാണ് എംഎൽഎയുടെ ആരോപണം എന്ന് വാർത്താ ഏജൻസിയായ ബിഗ് ടിവി റിപ്പോർട്ട് ചെയ്യുന്നു.  സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്നും ബിഗ് ടീവി റിപ്പോർട്ട് ചെയ്യുന്നു.  യുവതിയുമായുള്ള ബന്ധവും ഇയാൾ നിഷേധിച്ചിട്ടുണ്ട്. അതേസമയം ടിഡിപിയുടെ വനിതാ വിഭാഗം നേതാവാണ് പീഡനത്തിന് ഇരയായ സ്ത്രീയെന്ന് ചില റിപ്പോർട്ടുകളുണ്ട്.

അതേസമയം തെലുങ്ക് ദേശം പാർട്ടി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.  രാഷ്ട്രീയത്തിൽ ഉയരണമെങ്കിൽ പുരുഷ നേതാക്കളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ സ്ത്രീകൾ പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോൺ അടുത്തിടെ പറഞ്ഞിരുന്നു. പരാമർശത്തിന് തൊട്ടുപിന്നാലെ അവരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും