Ranveer Allahbadia: റൺവീർ അല്ലാഹ്‌ബാദിയയെ കറുത്ത ചായം പൂശി കഴുതപ്പുറത്ത് രാജ്യം ചുറ്റിക്കണം; മുഖേഷ് ഖന്ന

Mukesh Khanna slams Ranveer Allahbadia: യൂട്യൂബ് ഷോ ആയ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റി'ലെ അശ്ലീല പരാമർശമാണ് യൂട്യൂബർ രൺവീർ അല്ലാഹ്‌ബാദിയയെ ഇപ്പോൾ വിവാദത്തിലാഴ്ത്തിയിരിക്കുന്നത്. ഷോയ്ക്കിടെ ഒരു മത്സരാർഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രൺവീർ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തുടക്കം കുറിച്ചത്.

Ranveer Allahbadia: റൺവീർ അല്ലാഹ്‌ബാദിയയെ കറുത്ത ചായം പൂശി കഴുതപ്പുറത്ത് രാജ്യം ചുറ്റിക്കണം; മുഖേഷ് ഖന്ന

മുഖേഷ് ഖന്ന, രൺവീർ അല്ലാഹ്‌ബാദിയ

Published: 

12 Feb 2025 | 02:33 PM

ന്യൂഡൽഹി: അശ്ലീല പരാമർശത്തിൻ്റെ പേരിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെ യൂട്യൂബർ രൺവീർ അല്ലാഹ്‌ബാദിയയ്ക്കെതിരെ ആഞ്ഞടിച്ച് നടൻ മുകേഷ് ഖന്ന. ശക്തിമാൻ, മഹാഭാരത് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്തനായ നടനാണ് മുകേഷ് ഖന്ന. ചെയ്തിരിക്കുന്നത് ​ഗുരുതരമായ കുറ്റമാണെന്നും അതിനെ നിസാരമായി കണക്കാക്കാൻ കഴിയില്ലെന്നുമാണ് മുകേഷ് ഖന്ന പറഞ്ഞിരിക്കുന്നത്.

യൂട്യൂബ് ഷോ ആയ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ലെ അശ്ലീല പരാമർശമാണ് യൂട്യൂബർ രൺവീർ അല്ലാഹ്‌ബാദിയയെ ഇപ്പോൾ വിവാദത്തിലാഴ്ത്തിയിരിക്കുന്നത്. ഷോയ്ക്കിടെ ഒരു മത്സരാർഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ച് രൺവീർ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വ്യക്തിപരമായും സമൂഹ മാധ്യമങ്ങളിലൂടെയും വലിയ വിമർശനങ്ങളും വിവാദങ്ങളുമാണ് രൺവീറിനെതിരെ ഉയരുന്നത്.

” അയാൾ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. സംഭവത്തെ നിസ്സാരമായി കാണാൻ കഴിയില്ല. ഈ വിഷയത്തിൽ എന്തു ചെയ്യണമെന്ന് ഒരാൾ എന്നോട് ചോദിച്ചു. അവനെ പിടിച്ച് അടിക്കണമെന്നാണ് ഞാൻ പറഞ്ഞത്. എന്നിട്ട് മുഖത്ത് കറുത്ത ചായം പൂശി കഴുതപ്പുറത്ത് ഇരുത്തി രാജ്യം ചുറ്റിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇന്നത്തെ തലമുറയിലെ യുവാക്കൾക്ക് സ്വാതന്ത്ര്യം നൽകിയതാണ് പ്രശ്‌നം,” മുഖേഷ് ഖന്ന പറഞ്ഞു.

”എന്തിനും ഒരു പരിധി വേണം, അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായാൽ പോലും. ഞാൻ ആ വീഡിയോ കണ്ടിരുന്നു. അയാൾ ഒരു അശ്ലീല പ്രസ്താവനയാണ് നടത്തിയത്. ചുറ്റുമുണ്ടായിരുന്ന എല്ലാവരും ചിരിച്ചു. ആരും അയാളെ എതിർക്കാൻ നിന്നില്ല. എനിക്ക് ശക്തിമൻ്റെ കഴിവുണ്ടായിരുന്നുവെങ്കിൽ അവനെ വലിച്ചിഴച്ച് മുകളിലേക്കെറിയുമായിരുന്നു,” മുകേഷ് ഖന്ന കൂട്ടിച്ചേർത്തു.

ഷോയിൽ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തതിന് രൺവീറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന ഷോയ്ക്കിടയിൽ നടത്തിയ അശ്ലീല വിവാദ പരാമർശത്തിന് ശേഷം രൺവീർ അല്ഹാബാദിയയ്ക്ക് 8000 ഫോളോവേഴ്‌സിനെയാണ് യൂട്യൂബിൽ നിന്ന് നഷ്ടപ്പട്ടത്. നിരവധി പേരാണ് ഇവരുടെ പരാമർശത്തെ എതിർത്തുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

Related Stories
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ