Shashi tharoor : സാരിയുടുത്ത ശശി തരൂർ… പ്രിയങ്കാ ചതുർവ്വേദിയെപ്പറ്റിയുള്ള പരാമർശത്തിനു ചുട്ടമറുപടിയുമായി തരൂർ

Shashi Tharoor Reacts to 'Sashayed Saree' Comment : രാജ്യത്തിനകത്ത് പ്രതിപക്ഷത്തെ ശക്തമായ പിന്തുണയ്ക്കുമെന്നും എന്നാൽ വിദേശത്ത് ഇന്ത്യയുടെ അംബാസിഡർ ആയിട്ടാണ് താൻ പ്രവർത്തിക്കുന്നതെന്നും അവർ പോഡ്കാസ്റ്റിൽ വ്യക്തമാക്കി.

Shashi tharoor : സാരിയുടുത്ത ശശി തരൂർ... പ്രിയങ്കാ ചതുർവ്വേദിയെപ്പറ്റിയുള്ള പരാമർശത്തിനു ചുട്ടമറുപടിയുമായി തരൂർ

Priyanka Chaturvedi, Shashi Tharoor

Published: 

18 Aug 2025 19:20 PM

ന്യൂഡൽഹി: രാജ്യസഭാ എംപിയും ശിവസേന നേതാവുമായ പ്രിയങ്ക ചതുർവേദിയെ ഒരു മാധ്യമപ്രവർത്തക സാരിയുടുത്ത ശശി തരൂർ എന്നു വിശേഷിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂർ രംഗത്ത്. തന്നെ പ്രിയങ്കയുമായി താരതമ്യം ചെയ്തതിൽ അഭിമാനം ഉണ്ടെന്ന് തരൂർ അറിയിച്ചു.

എ എൻ ഐ പോഡ്കാസ്റ്റിനിടെ മുതിർന്ന മാധ്യമപ്രവർത്തക സ്മിതാ പ്രകാശ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രിയങ്ക അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് ചോദിക്കുകയുണ്ടായി. ഈ കൂടിക്കാഴ്ചയെ തുടർന്ന് പ്രിയങ്ക പാർട്ടി മാറിയേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ കുറിച്ച് ആളുകൾ ഇത്രയധികം ശ്രദ്ധിക്കുന്നതിൽ സന്തോഷം ഉണ്ടെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. ഇതിനിടെ തമാശ രൂപയാണ് സ്മിത പ്രിയങ്കയെ അടിസ്ഥാനപരമായി നിങ്ങൾ സാരിയുടുത്ത ശശിതരൂർ ആണ് എന്ന് വിശേഷിപ്പിച്ചു. ഇത് തരൂരിനുള്ള പ്രശംസയാണോ അതോ തനിക്കുള്ള പ്രശംസയാണോ എന്നറിയില്ലെന്ന് ചിരിയോടെ പ്രിയങ്ക മറുപടി പറഞ്ഞു. ഇക്കാര്യം തരൂരിനോട് നേരിട്ട് പറയും എന്നും അവർ കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെയാണ് വീഡിയോ പങ്കുവെച്ച് തരൂർ എക്സിൽ കുറിച്ചത്. നന്ദി പ്രിയങ്ക… എല്ലാ നിലയ്ക്കും ഇതിനെ ഒരു പ്രശംസയായി കാണുന്നു എന്നാണ് അദ്ദേഹം പോസ്റ്റിൽ എഴുതിയത്.
ഓപ്പറേഷൻ സിന്ധൂർ എന്ന വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ വിദേശത്തേക്ക് പോയ പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു പ്രിയങ്ക ചതുർവേദിയും.

രാജ്യത്തിനകത്ത് പ്രതിപക്ഷത്തെ ശക്തമായ പിന്തുണയ്ക്കുമെന്നും എന്നാൽ വിദേശത്ത് ഇന്ത്യയുടെ അംബാസിഡർ ആയിട്ടാണ് താൻ പ്രവർത്തിക്കുന്നതെന്നും അവർ പോഡ്കാസ്റ്റിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി 20 മിനിറ്റ് നീണ്ട മികച്ച സംഭാഷണമാണ് നടത്തിയത് എന്നും ആദ്യമായിട്ടാണ് ഒരു പാർലമെന്ററി പ്രതിനിധി സംഘത്തിൽ അംഗമാകുന്നത് എന്നും താൻ മോദിയോട് പറഞ്ഞതായും പ്രിയങ്ക കൂട്ടിച്ചേർത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും