AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shashi Tharoor: ട്രംപ്-മംദാനി കൂടിക്കാഴ്ചയ്ക്ക് കയ്യടിച്ച് തരൂര്‍; തരൂരിനെ പ്രശംസിച്ച് ബിജെപി

Shashi Tharoor's Post: ഡൊണാള്‍ഡ് ട്രംപും സൊഹ്‌റാന്‍ മംദാനിയും വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയെ പ്രശംസിച്ച് ശശി തരൂര്‍. തരൂരിന്റെ ട്വീറ്റ് പ്രശംസിച്ച് ബിജെപി

Shashi Tharoor: ട്രംപ്-മംദാനി കൂടിക്കാഴ്ചയ്ക്ക് കയ്യടിച്ച് തരൂര്‍; തരൂരിനെ പ്രശംസിച്ച് ബിജെപി
ശശി തരൂർImage Credit source: PTI
Jayadevan AM
Jayadevan AM | Published: 23 Nov 2025 | 10:19 AM

ആശയപരമായ ഭിന്നിപ്പുകള്‍ക്കിടയിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യുയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയും വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജനാധിപത്യ മനോഭാവം ഉയർത്തിപ്പിടിക്കുന്നതാണ് ഇരുവരും നടത്തിയ കൂടിക്കാഴ്ചയെന്ന് തരൂര്‍ പറഞ്ഞു. ഇന്ത്യയിൽ സമാനമായ സഹകരണം കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘എക്‌സി’ലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.

“ഇങ്ങനെയാണ് ജനാധിപത്യം പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളില്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കായി പോരാടുക. എന്നാല്‍ അതുകഴിഞ്ഞാല്‍ രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കുക. ഇന്ത്യയിൽ ഇത് കൂടുതൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതില്‍ എന്റെ പങ്ക് നിര്‍വഹിക്കാന്‍ ശ്രമിക്കും,” തരൂര്‍ കുറിച്ചു.

അതേസമയം, തരൂരിന്റെ ട്വീറ്റ് പ്രശംസിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ചുകൊണ്ടാണ് ബിജെപി തരൂരിനെ പ്രശംസിച്ചത്. ഗാന്ധി കുടുംബത്തിന് പകരം രാജ്യത്തിന് പ്രഥമ സ്ഥാനം നൽകണമെന്ന് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് ബിജെപി വക്താവ്‌ ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

Also Read: G20 Summit South Africa : ഇന്ത്യൻ മൂല്യങ്ങൾ പുരോഗതിയിലേക്ക് നയിക്കും; ജി20 ഉച്ചകോടിയിൽ വിപ്ലവകരമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് പ്രധാനമന്ത്രി

കുടുംബ താൽപ്പര്യങ്ങൾക്ക് മുകളിൽ ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് പ്രവര്‍ത്തിക്കേണ്ടത്. പരാജിതരെപ്പോലെ പെരുമാറുന്നതിനുപകരം ജനാധിപത്യപരമായി സേവിക്കുകയും പെരുമാറുകയും ചെയ്യണമെന്ന് തരൂര്‍ കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കുകയാണെന്നും ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

തിരഞ്ഞെടുപ്പ് തോറ്റതിന് ശേഷം മോശമായാണ് കോണ്‍ഗ്രസ് പെരുമാറുന്നത്. ദേശീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് തരൂര്‍ ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യം മനസിലാകുമോയെന്നും, തരൂരിനെ കോണ്‍ഗ്രസ് ‘ഫത്‌വ’ പുറപ്പെടുവിക്കുമോയെന്നും ഷെഹ്‌സാദ് പൂനാവാല ചോദിച്ചു. കോണ്‍ഗ്രസ് അടിയന്തരാവസ്ഥാ മനോഭാവത്തിൽ നിന്ന് പുറത്തുകടന്ന് പക്വതയുള്ള പ്രതിപക്ഷത്തെപ്പോലെ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.