Sikkim Tunnel Collapse : സിക്കീമിലെ തുരങ്കം തകർന്നുള്ള അപകടത്തിൽ മരണം 20 ആയി, കാണാതായവരിൽ കോട്ടയം സ്വദേശിയും

Sikkim Tunnel Collapse Latest: സിക്കീമിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുള്ള അപകടത്തിൽ മരണസംഖ്യ 20 ആയി ഉയർന്നു. തെക്കൻ സിക്കീമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) നിർമ്മിക്കുന്ന തുരങ്കമാണ് തിങ്കളാഴ്ച ഉച്ചയോടെ തകർന്നത്. ദാരുണമായ അപകടത്തിൽ മലയാളി ഉൾപ്പെടെ 5 പേരെ കാണാതായിട്ടുണ്ട്. കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹനൻ ആണ് ( 44) കാണാതായ മലയാളി.

Sikkim Tunnel Collapse : സിക്കീമിലെ തുരങ്കം തകർന്നുള്ള അപകടത്തിൽ മരണം 20 ആയി, കാണാതായവരിൽ കോട്ടയം സ്വദേശിയും

Sikkim Tunnel Collapse

Published: 

22 Jul 2026 | 07:43 AM

ഗാങ്ടോക്: സിക്കീമിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുള്ള അപകടത്തിൽ മരണസംഖ്യ 20 ആയി ഉയർന്നു. തെക്കൻ സിക്കീമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) നിർമ്മിക്കുന്ന തുരങ്കമാണ് തിങ്കളാഴ്ച ഉച്ചയോടെ തകർന്നത്. ദാരുണമായ അപകടത്തിൽ മലയാളി ഉൾപ്പെടെ 5 പേരെ കാണാതായിട്ടുണ്ട്. കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹനൻ ആണ് ( 44) കാണാതായ മലയാളി. എൻഎച്ച്പിസി സിക്കിം യൂണിറ്റിന്റെ മാനേജർ ആണ് അനീഷ്.

അപകടത്തിൽപ്പെട്ട് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്. അപകട സമയത്ത് 27 പേരാണ് തുരങ്കത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിനകം കണ്ടെത്തിയ 20 മൃതദേഹങ്ങളിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ടവരിൽ 9 പേർ ജൽപെഗുരി ജില്ലയിൽ നിന്നുള്ളവരാണ്, രണ്ട് പേർ അലിപുർധാർ സ്വദേശികളും. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ പഞ്ചാബ് സ്വദേശിയും മറ്റേയാൾ സിക്കിം സ്വദേശിയുമാണ്.

Also Read: യാത്രാസമയം പകുതിയാകും! മെട്രോ ഫേസ് 2 ടണൽ പണികൾ അടുത്ത ഘട്ടത്തിലേക്ക്

അപകടത്തിൽ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് ദുഃഖം രേഖപ്പെടുത്തുകയും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായമായി നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ സഹായം ആവശ്യമെങ്കിൽ ദേശീയ ദുരന്ത പ്രതികരണ ഫണ്ടിൽനിന്ന് ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കൃത്യമായി ഏകോപനം തുടരുകയാണെന്നും അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ ചേർന്ന സിക്കിം നിയമസഭ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് മിനിറ്റ് മൗനം ആചരിച്ചു.

ടീസ്റ്റ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നിർമ്മിക്കുന്ന തുരങ്കമാണ് നിർമ്മാണം പുരോഗമിക്കവെ തകർന്നത്. അണക്കെട്ടിൽ നിന്ന് വൈദ്യുതോല്പാദനത്തിനായി മലകൾ തുരന്ന് നിർമ്മിക്കുന്ന വലിയ ടണൽ പദ്ധതിയാണിത്. പാറ തുരക്കുന്നതിനിടെ സംഭവിച്ച മീഥൈൻ വാതക ചോർച്ച മൂലം ഉണ്ടായ സ്ഫോടനമാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു. ഖനി അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ള ബംഗാളിൽ നിന്നുള്ള വിദഗ്ധരുടെ സംഘവും കുടുങ്ങിക്കിടക്കുന്ന വരെ പുറത്തെത്തിക്കാൻ പുരോഗമിക്കുന്ന ദൗത്യത്തിൽ പങ്കു ചേർന്നിട്ടുണ്ട്. അപകട കാരണം പഠിക്കാൻ സിക്കിം സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു.

English Summary

The death toll has risen to 20 following the collapse of a tunnel under construction in Sikkim. The tunnel, being built by the National Hydro Power Corporation (NHPC) for the Teesta Hydroelectric Project at Samardung in South Sikkim, collapsed on Monday afternoon. Five people, including a Keralite, are missing following the tragic accident. The missing Keralite is Aneesh Mohanan (44) from Koorothuparambil, Pampady, Kottayam.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി