Viral story: നാല് കോഴികളെ വിഴുങ്ങിയ ഭീമൻ പാമ്പ് ….വിഴുങ്ങിയതിനെ പുറത്തെത്തിച്ച് മറ്റൊരു വിരുതൻ

Six-Foot Black Snake Captured in Amalapuram: സ്ഥലത്തെത്തിയ ഗണേഷ് പാമ്പിനെ സമർത്ഥമായി പിടികൂടുകയും, പാമ്പ് വിഴുങ്ങിയ കോഴികളെ ഛർദ്ദിപ്പിച്ച് പുറത്തെടുക്കുകയും ചെയ്തു.

Viral story: നാല് കോഴികളെ വിഴുങ്ങിയ ഭീമൻ പാമ്പ് ....വിഴുങ്ങിയതിനെ പുറത്തെത്തിച്ച് മറ്റൊരു വിരുതൻ

6 Feet Snake

Published: 

22 Jul 2025 | 02:16 PM

അമലാപുരം: പാമ്പുകളെ എല്ലാവർക്കും ഭയമാണ്. അപ്പോൾ ആറടി നീളമുള്ള ഒരു പാമ്പിനെ സങ്കൽപിച്ചു നോക്കൂ… ഇങ്ങനെ ഒരു ഭീമൻ പാമ്പിനെ പിടികൂടിയത് ആന്ധ്രയിലെ കോനസീമ ജില്ലയിലെ അമലാപുരത്താണ്. അമലാപുരം റൂറൽ മണ്ഡലത്തിലെ ജാനിപ്പള്ളിയിലുള്ള മാരിസെറ്റി നാഗഭൂഷണത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്.
വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പാമ്പ് നാല് കോഴികളെ വിഴുങ്ങിയ നിലയിൽ ചലനമറ്റ് കിടക്കുകയായിരുന്നു.

പാമ്പിനെ കണ്ട വീട്ടുടമസ്തൻ നാഗഭൂഷണം ഉടൻ തന്നെ പാമ്പ് പിടുത്തക്കാരനായ ഗണേഷ് വർമ്മയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഗണേഷ് പാമ്പിനെ സമർത്ഥമായി പിടികൂടുകയും, പാമ്പ് വിഴുങ്ങിയ കോഴികളെ ഛർദ്ദിപ്പിച്ച് പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് പാമ്പിനെ ഒരു പെട്ടിയിലാക്കി സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു. ഇതോടെ പ്രദേശവാസികൾക്ക് ആശ്വാസമായി. മഴക്കാലമായതുകൊണ്ട് ഇത്തരം പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് സാധാരണമാണെന്നും, എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഗണേഷ് നിർദ്ദേശിച്ചു.

 

പാമ്പുകൾ മഴക്കാലത്ത് വരാൻ കാരണം

 

  • മഴ കനക്കുമ്പോൾ പാമ്പുകൾ താമസിക്കുന്ന മാളങ്ങളിലും പൊത്തുകളിലും വെള്ളം നിറയും. ഇത് കാരണം അവയ്ക്ക് അവിടെ തുടരാൻ കഴിയില്ല. അതുകൊണ്ട് സുരക്ഷിതമായ, വെള്ളം കയറാത്ത പുതിയ ഒരിടം തേടി അവ പുറത്തിറങ്ങും.
  • മഴക്കാലത്ത് അന്തരീക്ഷത്തിൽ തണുപ്പ് കൂടാൻ സാധ്യതയുണ്ട്. പാമ്പുകൾക്ക് സ്വന്തമായി ശരീര താപനില നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ട്, ശരീരത്തിന് ചൂട് ലഭിക്കുന്നതിനായി അവ ചൂടുള്ള സ്ഥലങ്ങൾ തേടിപ്പോകും.
  • ഴക്കാലത്ത് എലി, തവള തുടങ്ങിയ പാമ്പുകളുടെ ഇരകൾ വെള്ളം കയറുമ്പോൾ പുറത്തേക്കിറങ്ങാൻ സാധ്യതയുണ്ട്.
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്