Panchkula Mass Death: ഞാൻ ഇപ്പോൾ മരിക്കും…; പഞ്ച്കുളയിൽ ആറ് പേർ കാറിനുള്ളിൽ മരിച്ച നിലയിൽ

Haryana Panchkula Mass Death: ഒരു വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ സംശയം തോന്നിയതിനെ തുടർന്നാണ് പ്രദേശവാസികൾ പരിശോധിക്കുന്നത്. ആ സമയമാണ് ആറ് പേരുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തിയത്. പ്രദേശവാസികൾ അവരെ ആശുപത്രിയിലെത്തിക്കുകയും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

Panchkula Mass Death: ഞാൻ ഇപ്പോൾ മരിക്കും...; പഞ്ച്കുളയിൽ ആറ് പേർ കാറിനുള്ളിൽ മരിച്ച നിലയിൽ

Panchkula Mass Death

Published: 

27 May 2025 | 12:07 PM

ഹരിയാനയിലെ പഞ്ച​ഗുളയിൽ ഒരു കുടുംബത്തിലെ ആറ് പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴാമത്തെ ആൾ അബോധാവസ്ഥയിൽ കാറിന് പുറത്താണ് കണ്ടെത്തിയത്. അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ മരിക്കുമെന്നാണ് ഇയാൾ പറയുന്നത്. കുടുംബം വലിയ കടബാധ്യതയിലായിരുന്നുവെന്നും അവർ ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നുമാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.

ഒരു വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ സംശയം തോന്നിയതിനെ തുടർന്നാണ് പ്രദേശവാസികൾ പരിശോധിക്കുന്നത്. ആ സമയമാണ് ആറ് പേരുടെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തിയത്. പ്രദേശവാസികൾ അവരെ ആശുപത്രിയിലെത്തിക്കുകയും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

42 കാരനായ പ്രവീൺ മിത്തലും കുടുംബവും ബാഗേശ്വർ ധാമിൽ നടന്ന ഒരു ആത്മീയ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്ന് ഡെറാഡൂണിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം. അതിനിടയിലാണ് കുടുംബം വിഷം കഴിച്ചതെന്നാണ് സംശയിക്കുന്നത്. പ്രദേശവാസി നടക്കാൻ പോയപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ കാർ ശ്രദ്ധയിൽപ്പെട്ടത്.

മരിച്ചവരിൽ പ്രവീൺ മിത്തൽ (42), അദ്ദേഹത്തിന്റെ മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ (രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും) എന്നിവർ ഉൾപ്പെടുന്നു. പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിന്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കുടുംബം കനത്ത കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും അനുഭവിച്ചിരുന്നതായി സംശയിക്കപ്പെടുന്നു.

 

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്