Jaipur: ജയ്പൂർ ആശുപത്രിയിൽ തീപിടിത്തം; ആറ് രോഗികൾക്ക് ദാരുണാന്ത്യം
Massive Fire At Jaipur's Sawai Man Singh Hospital: അപകട സമയത്ത് ന്യൂറോ ഐസിയുവിൽ 11 രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്നുവെന്ന് ട്രോമ സെന്റർ ഇൻ-ചാർജ് ഡോ. അനുരാഗ് ധാക്കദ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയ്പൂർ: ജയ്പൂരിലെ സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾക്ക് ദാരുണാന്ത്യം. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്ന് നിഗമനം.
പിൻ്റു (സിക്കാർ സ്വദേശി), ദിലീപ് (ആന്ധി, ജയ്പൂർ സ്വദേശി), ശ്രീനാഥ്, രുക്മിണി, ഖുർമ (എല്ലാവരും ഭരത്പൂർ സ്വദേശികൾ), ബഹദൂർ (സങ്കനേർ, ജയ്പൂർ സ്വദേശി) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിൽ ആശുപത്രിയിലെ വിവിധ രേഖകൾ, ഐസിയു ഉപകരണങ്ങൾ, രക്ത സാമ്പിൾ ട്യൂബുകൾ, തുടങ്ങിയവ കത്തിനശിച്ചു. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, പാർലമെന്ററി കാര്യ മന്ത്രി ജോഗറാം പട്ടേൽ, ആഭ്യന്തര സഹമന്ത്രി ജവഹർ സിംഗ് ബേധാം എന്നിവർ ട്രോമ സെന്റർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ALSO READ: സമുദായ സംഘർഷം: കട്ടക്കിൽ ഇൻ്റർനെൻ്റ് വിഛേദിച്ചു; 36 മണിക്കൂർ കർഫ്യൂ
ട്രോമ ഐസിയുവിലാണ് തിപീടിത്തമുണ്ടായത്. തീ അതിവേഗം പടരുകയും വിഷവാതകങ്ങൾ പുറന്തള്ളുകയും ചെയ്തു. അപകട സമയത്ത് ന്യൂറോ ഐസിയുവിൽ 11 രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്നുവെന്ന് ട്രോമ സെന്റർ ഇൻ-ചാർജ് ഡോ. അനുരാഗ് ധാക്കദ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അപകടമുണ്ടായ ഉടൻ രോഗികളെ ഞങ്ങളുടെ ട്രോമ സെൻ്റർ ടീം, നഴ്സിങ് ഓഫീസർമാർ, വാർഡ് ബോയ്സ് എന്നിവർ ഉടൻതന്നെ അവരെ ട്രോളികളിൽ രക്ഷപ്പെടുത്തി. കഴിയുന്നത്ര രോഗികളെ ഐസിയുവിൽ നിന്ന് പുറത്തെത്തിക്കുകയും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. ആറ് രോഗികൾ വളരെ ഗുരുതരാവസ്ഥയിലായിരുന്നു. സിപിആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഞ്ച് രോഗികളുടെ നില ഇപ്പോഴും ഗുരുതരമാണ്’ എന്നും അദ്ദേഹം പറഞ്ഞു.
വിഡിയോ:
#WATCH | Jaipur, Rajasthan | SMS Hospital Trauma centre Incharge Anurag Dhakad says, “Our trauma centre has two ICUs on the second floor: a trauma ICU and a semi-ICU. We had 24 patients there; 11 in the trauma ICU and 13 in the semi-ICU. A short circuit occurred in the trauma… pic.twitter.com/cjMwutRCl3
— ANI (@ANI) October 5, 2025