ഭീമൻ സർപ്പത്തിന്റെ ഫോസിൽ കണ്ടെത്തി

പാമ്പ് പൂർണവളർച്ചയെത്തിയിരുന്നതായും ഏകദേശം 11 മുതൽ 15 മീറ്റർവരെ നീളമുണ്ടായിരുന്നതായും കരുതുന്നു.

ഭീമൻ സർപ്പത്തിന്റെ ഫോസിൽ കണ്ടെത്തി
Published: 

20 Apr 2024 12:56 PM

ദെഹ്റാദൂൺ: ഫോസിലുകൾ എന്നും ​ഗവേഷകർക്ക് ഏറെ താൽപര്യമുള്ള കാര്യമാണ്. ഫോസിലുകൾ കണ്ടെത്തുന്നതും ഏറെ ആവേശമുണ്ടാക്കുന്ന വിഷയം തന്നെ. ലോകത്തിന്റെ പലഭാ​ഗത്തുമുള്ള പര്യവേഷണങ്ങളിൽ കണ്ണു നട്ടിരിക്കുന്ന ശാസ്ത്രകുതുകികൾക്ക് പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് ഏറെ ആവേശമുണർത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
ഗുജറാത്തിലെ കച്ചിൽനിന്ന് കണ്ടെത്തിയ പാമ്പിന്റെ ഫോസിലാണ് പുതിയ വാർത്തകളിൽ നിറയുന്നത്. ഈ കണ്ടെത്തിയ ഫോസിൽ ലോകത്തു ജീവിച്ചവയിൽ വെച്ച് ഏറ്റവും വലിയ പാമ്പിൻറേതെന്ന് ഐ.ഐ.ടി. റൂർക്കിയിലെ ഗവേഷകർ പറയുന്നു. ഇതിന്റെ കശേരുവിന് രൂപം നൽകുന്ന 27 അസ്ഥികൾ വിശകലനം ചെയ്താണ് അവർ ഈ നിഗമനത്തിൽ എത്തിയത്. 4.7 കോടി വർഷം മുമ്പ്‌ കച്ചിലെ ചതുപ്പു നിലങ്ങളിൽ ജീവിച്ചെന്ന് കരുതുന്ന പാമ്പിന് ‘വാസുകി ഇൻഡിക്കസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പുരാണത്തിൽ ശിവന്റെ കഴുത്തിൽ കിടന്ന പാമ്പാണ് വാസുകി. ആ പേരാണ് ഇതിനും നൽകിയിരിക്കുന്നത്.

പാമ്പ് പൂർണവളർച്ചയെത്തിയിരുന്നതായും ഏകദേശം 11 മുതൽ 15 മീറ്റർവരെ നീളമുണ്ടായിരുന്നതായും കരുതുന്നു. വംശനാശം സംഭവിച്ച ഭീമൻ പാമ്പായ ടൈറ്റനോബോവയുമായി മാത്രമേ വലുപ്പത്തിൽ ഇതിനെ താരതമ്യപ്പെടുത്താനാകൂവെന്നും ഇതുവരെ ജീവിച്ചതിൽവെച്ച് ഏറ്റവും നീളം കൂടിയ പാമ്പാണിതെന്നും ഗവേഷകർ പറഞ്ഞു.
ചതുപ്പുനിലങ്ങളിലാണ് ഇവ കഴിഞ്ഞിരുന്നതെന്നും വലുപ്പംകാരണം അനക്കോണ്ടയെപ്പോലെ പതുങ്ങിയിരുന്ന് ഇരപിടിക്കുന്ന ശീലക്കാരൻ ആയിരിക്കാമെന്നും ഗവേഷകർ പറയുന്നു. കണ്ടെത്തലുകൾ ‘സയന്റിഫിക് ജേണലി’ൽ പ്രസിദ്ധീകരിച്ചു. ലഭ്യമായ കശേരുക്കളിൽ പലതും പാമ്പ് ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ്. ഏറ്റവും വലിയ കശേരുവിന് 11 സെന്റീമീറ്റർ വീതിയുണ്ടായിരുന്നു. വീതിയേറിയതും സിലിൻഡർ ആകൃതിയിലുള്ളതുമായ ശരീരമുണ്ടായിരുന്നെന്നും പഠനത്തിൽ പറയുന്നു.

Related Stories
BAPS ‘Pramukh Varni Mahotsav’ celebrated at Ahmedabad: BAPS ‘പ്രമുഖ വർണി മഹോത്സവം: അമിത്ഷാ പങ്കെടുത്തു; വിശ്വാസികൾ സബർമതി നദീതീരത്ത് ഒത്തുകൂടി
PM Modi: വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് മോദി തുടക്കം കുറിക്കും
IndiGo Crisis: ഏഴാം ദിവസവും ഇൻഡിഗോ പ്രതിസന്ധി തുടരുന്നു, ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി
Namma Metro: ഓരോ 4 മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോയില്‍ പുതിയ നീക്കം
Goa Mishap Ex-gratia: ഗോവയിലെ ദുരന്തം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം
IndiGo Crisis: ‘നിങ്ങളുടെ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു’; ഇന്‍ഡിഗോ സിഇഒ നോട്ടീസിന് ഇന്ന് മറുപടി നല്‍കും
ദിലീപിന്റെ ആസ്തി എത്ര? ആദ്യ പ്രതിഫലം 3000 രൂപ...
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം