Snake In Puff: ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്സിനുള്ളിൽ പാമ്പ്; പരാതിനൽകി യുവതി
Snake Found In Puff: ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്സിൽ പാമ്പിനെ കണ്ടെത്തിയതിൽ പരാതിയുമായിൻ യുവതി. ഹൈദരാബാദിലാണ് സംഭവം.

പഫ്സിൽ പാമ്പ്
ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്സിനുള്ളിൽ പാമ്പ്. ഹൈദരാബാദിലെ ജദ്ചേർല എന്ന സ്ഥലത്താണ് സംഭവം. പ്രദേശത്തെ ഒരു ലോക്കൽ ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്സിൽ യുവതി പാമ്പിനെ കണ്ടെത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ ബേക്കറിയ്ക്കെതിരെ കേസെടുത്തു.
ശ്രീസൈല എന്ന യുവതിയാണ് ജദ്ചേർലയിലെ അയ്യങ്കാർ ബേക്കറിയിൽ നിന്ന് ഒരു എഗ് പഫ്സും കറി പഫ്സും പാഴ്സലായി വാങ്ങിയത്. ഈ പാഴ്സൽ വീട്ടിൽ തിരികെയെത്തി തുറന്നു. തുടർന്ന് മക്കൾക്കായി പഫ്സ് വീതിച്ചുനൽകി. ഈ സമയത്താണ് പഫ്സിനുള്ളിൽ ഒരു ചെറിയ പാമ്പിനെ കണ്ടെത്തിയത്. ഇതേ തുടർന്ന് പഫ്സുമായി ശ്രീസൈല ബേക്കറിയിൽ തിരികെയെത്തി. ബേക്കറി ഉടമയോട് പരാതിപറഞ്ഞെങ്കിലും ഇയാൾ മാപ്പ് പറയാൻ തയ്യാറായില്ല. തെറ്റ് സമ്മതിക്കാതിരുന്ന ബേക്കറി ഉടമ ഒഴികഴിവുകൾ പറയുകയായിരുന്നു. ഇതോടെയാണ് ശ്രീസൈല പോലീസിനെ സമീപിച്ചത്.
തൻ്റെ ബന്ധുക്കളുമൊത്ത് ജദ്ചേർല പോലീസ് സ്റ്റേഷനിലെത്തിയ ശ്രീസൈല ബേക്കറിയ്ക്കെതിരെ ഔദ്യോഗികമായി പരാതിനൽകി. പാമ്പ് കണ്ടെത്തിയ പഫ്സിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.