AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Darjeeling Rain: ഡാർജിലിങ്ങിൽ അതിശക്തമായ മഴ: 17 മരണം, വീടുകൾ ഒലിച്ചുപോയി, ഗതാഗതം തടസ്സപ്പെട്ടു

Darjeeling Heavy Rainfall And Landslides: ദുർഗ്ഗാ പൂജയ്ക്ക് ശേഷം കൊൽക്കത്തയിൽ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികളാണ് ഡാർജിലിങ്ങിൽ എത്തിയത്. അതിനാൽ നിരവധി വിനോദസഞ്ചാരികൾ പ്രദേശത്ത് കുടുങ്ങികിടക്കുന്നതായാണ് സംശയിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഡാർജിലിംഗിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടി.

Darjeeling Rain: ഡാർജിലിങ്ങിൽ അതിശക്തമായ മഴ: 17 മരണം, വീടുകൾ ഒലിച്ചുപോയി, ഗതാഗതം തടസ്സപ്പെട്ടു
Darjeeling Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 05 Oct 2025 17:08 PM

കൊൽക്കത്ത: പഞ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ (Darjeeling Heavy Rainfall) തുടർച്ചയായി പെയ്ത കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ 17 മരണം. ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം പല പ്രധാന റോഡുകളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കകുയാണ്. ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന റോഡും ഡാർജിലിങ്ങിനെയും സിലിഗുരിയെയും ബന്ധിപ്പിക്കുന്ന റോഡും ഉൾപ്പെടെയുള്ള പ്രധാന വഴികളിലാണ് ​ഗതാ​ഗതം തടസ്സപ്പെട്ടിരിക്കുന്നത്.

മിരിക്, സുഖിയ പൊഖാരി തുടങ്ങിയ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ രാത്ര മുതൽ മേഖലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. പല ദുരന്ത ബാധിതമേഖലകളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനർജി നാളെ ഡാർജിലിംങ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ തകർന്ന പാലങ്ങളും ഒലിച്ചുപോയ റോഡുകളും വീടുകളും കാണാം. സംസ്ഥാനത്തെ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്.

Also Read: സ്ത്രീധനമില്ല, ഗർഭിണിയെ തല്ലിക്കൊന്നു; മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചു, സംഭവം യുപിയിൽ

ദുർഗ്ഗാ പൂജയ്ക്ക് ശേഷം കൊൽക്കത്തയിൽ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികളാണ് ഡാർജിലിങ്ങിൽ എത്തിയത്. അതിനാൽ നിരവധി വിനോദസഞ്ചാരികൾ പ്രദേശത്ത് കുടുങ്ങികിടക്കുന്നതായാണ് സംശയിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഡാർജിലിംഗിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടി. ടോയ് ട്രെയിൻ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ബംഗാൾ പോലീസിൻ്റെ 9147889078 എന്ന ഹോട്ട്‌ലൈൻ നമ്പരിലേക്ക് വിളിക്കാം.

അതേസമയം, മേഖലയിലുണ്ടായ കാലാവസ്ഥ വ്യതിയാനം മൂലം നേപ്പാളിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 22 പേരാണ് നേപ്പാളിൽ മരിച്ചത്. ഡാർജിലിങ്ങിലെ മരണങ്ങളിൽ താൻ വളരെയധികം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ തങ്ങൾ ഉടൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.